10ല്‍ നാല് സൊമാലിയക്കാരും പട്ടിണിയിലെന്ന് റിപ്പോര്‍ട്ട്
യുണൈറ്റഡ് നേഷന്‍സ് : പത്തു സൊമാലിയക്കാരില്‍ 4 പേര്‍ക്കും ഭക്ഷണമില്ലെന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയാണ് സൊമാലിയയിലെ 40 ശതമാനം ജനങ്ങള്‍ക്കും മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഫെബ്രുവരിക്കു ശേഷം ഭക്ഷണം ലഭിക്കാത്തവരുടെ എണ്ണം 3,00000 കൂടി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ മതിയായ ഭക്ഷണം ലഭിക്കാത്ത സൊമാലിയക്കാരുടെ എണ്ണം അഞ്ചു കോടിയിലെത്തിയിരിക്കുകയാണ്. സൊമാലിയയിലെ ആഫ്രിക്കന്‍ യൂണിയന്‍ ഗവണ്‍മെന്റും അല്‍ ഷബാബ് ഗ്രൂപ്പും തമ്മിലുള്ള സംഘട്ടനത്തിന്റെ ഫലമായാണ് സൊമാലിയക്കാര്‍ക്ക് ഈ ദുരവസ്ഥ. 1991 മുതല്‍ ഇവിടെ ഒരു സ്ഥിരം ഭരണമില്ലാത്ത അവസ്ഥയാണ്. 1991 ല്‍ സൊമാലിയന്‍ പ്രസിഡന്റ് ആയ മൊഹമ്മദ് സിയാദ് പുറത്താക്കപ്പെട്ടതു മുതല്‍ ആരംഭിച്ചതാണ് സൊമാലിയക്കാരുടെ ഈ ദുരവസ്ഥ.
വിമതരും സര്‍ക്കാര്‍ സേനയും തമ്മിലുള്ള നിരന്തരമായ പോരാട്ടമാണ് സൊമാലിയയെ ഈ അവസ്ഥയിലെത്തിച്ചത്. വിഷയത്തെ വളരെ ഗൗരവമായി കാണണമെന്ന് യു.എന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."