അക്കരെ കടക്കാന്‍ രഘുവിനു മാര്‍ഗം ഡ്രം തോണി
ശ്രീകണ്ഠാപുരം: മലപ്പട്ടം അടിച്ചേരിയിലെ ആശാരിപ്പണിക്കാരനായ എന്‍.കെ രഘു ദൈനംദിനാവശ്യങ്ങള്‍ക്കായി ആഴമേറിയ അടിച്ചേരി പുഴ മുറിച്ചുകടക്കുന്നതു സ്വന്തമായുണ്ടാക്കിയ പ്രത്യേകതരം തോണിയില്‍. ഈയിടെ പുഴയ്ക്കപ്പുറമുള്ള തവറൂലിലെ മകളുടെ പുതിയ വീട്ടിലേക്ക് പുഴ മുറിച്ച് കടന്നുപോയേ തീരൂവെന്നായപ്പോള്‍ പരീക്ഷിച്ചതാണിത്.
300 ലിറ്ററോളം വെള്ളം നിറയ്ക്കാന്‍ പറ്റുന്ന പ്ലാസ്റ്റിക് ഡ്രം (ബാരല്‍) നീളത്തില്‍ കാല്‍ ഭാഗത്തോളം ചെരിച്ച് മുറിച്ച് ഡ്രമ്മിന്റ അടിഭാഗം ബാക്കിവച്ച് നീളത്തില്‍ നിലത്തു തോണി രൂപത്തില്‍ വച്ച് അടിയില്‍ രണ്ടു പ്ലാസ്റ്റിക് പൈപ്പുകള്‍ ഉള്ളില്‍ വെള്ളം കയറാത്ത വിധം ഇരുഭാഗവും അടച്ച് ഡ്രമ്മിന്റ തുറന്നഭാഗം വാര്‍പ്പിന് ഉപയോഗിക്കുന്ന ചെറിയ കമ്പി കൊണ്ട് തുരന്നുകയറ്റി പൈപ്പുമായി ബന്ധിച്ച് ഡ്രമ്മിന്റെ അടിഭാഗം കേബിള്‍ വയര്‍ ഉപയോഗിച്ച് ഡ്രമ്മും പൈപ്പുമായി കൂട്ടിക്കെട്ടിയും തുറന്നഭാഗം വിടരാതിരിക്കാന്‍ കമ്പിയിട്ട് ബലപ്പെടുത്തിയുമാണു രഘു ഡ്രം തോണി യുണ്ടാക്കിയത്. ഇതിലിരുന്ന് മരപ്പലക കൊണ്ട് തുഴഞ്ഞാണു രാവിലെ ജോലിക്കു പോകുന്നതും തിരിച്ചുവരുന്നതും. മലപ്പട്ടം, തവറൂല്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഇരുഭാഗങ്ങളിലുമെത്തിച്ചേരുന്നതിന് അടിച്ചേരിപുഴയ്ക്കു കുറുകെ ഒരു പാലം നിര്‍മിക്കണമെന്ന് മുറവിളിയുയര്‍ത്താന്‍ തുടങ്ങിയിട്ടു കാലമേറെയായി. ഈ ജനകീയാവശ്യത്തോട് മുഖം തിരിച്ചു നില്‍ക്കുന്ന അധികൃതരുടെ നടപടിയില്‍ മനംമടുത്ത് സ്വന്തം നിലയില്‍ പുഴകടക്കുകയാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."