കണ്ണൂരില്‍ യു.ഡി.എഫിന്റെ സമാധാന സംഗമം ഇന്ന്
തിരുവനന്തപുരം: ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും നേതൃത്വത്തില്‍ കണ്ണൂരില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരേയും അക്രമരാഷ്ട്രീയത്തിനെതിരേയും യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമാധാനസംഗമം ഇന്ന് രാവിലെ 10ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുമെന്ന്്് കണ്‍വീനര്‍ പി.പി തങ്കച്ചന് അറിയിച്ചു.
കണ്ണൂരില്‍ പൊലിസിനെ സമ്മര്‍ദത്തിലാക്കി നിയമം കൈയിലെടുക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പൊലിസ് സ്റ്റേഷന് പിക്കറ്റിങ് നടത്തിയതെന്നും തങ്കച്ചന് ആരോപിച്ചു. പൊലിസിനെ രാഷ്ട്രീയവല്‍കരിക്കാനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
സമാധാന സംഗമത്തില്‍ യു.ഡി.എഫിന്റെ മുതിര്‍ന്ന നേതാക്കന്മാര്ക്ക് പുറമേ എം.പിമാര്‍ എം.എല്‍.എമാര്‍, യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."