പൊലിസ് പക്ഷപാതിത്വം അവസാനിപ്പിക്കണം: ജില്ലാ മുസ്ലിം ലീഗ്
കല്‍പ്പറ്റ: യു.ഡി.എഫ് പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസുകള്‍ ചുമത്തി ജയിലിലടക്കുന്ന പൊലിസിന്റെ പക്ഷപാതിത്വം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്കുമെന്നു മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി യോഗം മുന്നറിയിപ്പു നല്കി.
നേരത്തെ മേപ്പാടി പോളി ടെക്നിക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്ത്താലിനോടുനബന്ധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കള്ളക്കേസ് എടുത്തിരുന്നു.
സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചാണ് 10ന് യു.ഡി.എഫ് മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളില്‍ ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്. സി.പി.എമ്മും പൊലിസും ചേര്‍ന്നു ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ നടത്തുന്ന നീക്കത്തെ ചെറുക്കുമെന്നും യോഗം മുന്നറിയിപ്പു നല്കി.
ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് പി.കെ അബൂബക്കര്‍ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, എം.എ മുഹമ്മദ് ജമാല്‍, കെ.എം.കെ ദേവര്‍ഷോല, എം.കെ അബൂബക്കര്‍ ഹാജി, ജയന്തി രാജന്, പി. ബാലന്, എ. ദേവകി, ആര്, ചന്ദ്രന്, രവീന്ദ്രന് നെല്ലിയമ്പം, ടി. മുഹമ്മദ്, കണ്ണോളി മുഹമ്മദ്, സി. മൊയ്തീന് കുട്ടി, പി.പി അയ്യൂബ്, റസാഖ് കല്‍പ്പറ്റ, അബ്ദുല്ല മാടക്കര, പടയന്‍ മുഹമ്മദ്, എം.എ അസൈനാര്‍, യഹ്യാഖാന്‍ തലക്കല്‍, പി. ഇസ്മാഈല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."