HOME
DETAILS
MAL
ഭരണ സമിതിക്കെതിരേയുള്ള അപവാദ പ്രചാരണം അവസാനിപ്പിക്കണമെന്ന്
backup
September 21 2016 | 19:09 PM
പടിഞ്ഞാറത്തറ: ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരായ യു.ഡി.എഫിന്റെ അപവാദ പ്രചാരണം അവസാനിപ്പിക്കണമെന്ന് എല്‍.ഡി.എഫ് പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് നേതൃത്വത്തില്‍ നടക്കുന്ന പഞ്ചായത്ത് ഭരണം സുതാര്യവും ജനകീയവുമാണ്. കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ നിരവധി ജനകീയ വികസന പദ്ധതികള്‍ ആവിഷ്കരിച്ച് മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ഭരണസമിതിയില്‍ പ്രതിസന്ധിയുണ്ടെന്ന കള്ളപ്രചാരണമാണ് യു.ഡി.എഫ് നടത്തുന്നതെന്നും ഇതവസാനിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ രാജീവന് അധ്യക്ഷനായി. കെ രവീന്ദ്രന്, കെ.സി ജോസഫ് മാസ്റ്റര്‍, എന്‍.ടി അനില്‍ കുമാര്‍, കെ.എം രാഘവന്, പി.ഒ പ്രദീപന് മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."