HOME
DETAILS
MAL
മനുഷ്യാവകാശ പ്രവര്‍ത്തക ചമഞ്ഞ് പണം തട്ടിയ സ്ത്രീ പൊലിസ് പിടിയില്‍
backup
September 21 2016 | 19:09 PM
സുല്‍ത്താന്‍ ബത്തേരി: മനുഷ്യാവകാശ പ്രവര്‍ത്തകയെന്ന പേരില്‍ പണം തട്ടിയ സ്ത്രീയെ ബത്തേരി പൊലിസ് അറസ്റ്റ് ചെയ്തു. മഞ്ഞാടി കോട്ടപ്പറമ്പ് മുംതാസി(37)നെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പട്ടരുപടി സൈനബയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
സൈനബയില്‍ നിന്നും വീടുപണി പൂര്‍ത്തിയാക്കുന്നതിനു സര്‍ക്കാര്‍തലത്തില്‍ നിന്നും പണം ശരിയാക്കാം എന്നു പറഞ്ഞ് പലപ്പോഴായി ഇവര്‍ പണം വാങ്ങിയെന്നാണ് കേസ്. ഒരു തവണ 2500 രൂപ വാങ്ങിയതിന് രശീതും നല്കി. ഹ്യൂമന്‍ റൈറ്റ്സ് പീപ്പിള്‍ പ്രൊട്ടക്ഷന്‍ സെക്രട്ടറി എന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ പണം തട്ടുന്നതെന്ന് പൊലിസ് പറഞ്ഞു. ഇത്തരത്തില്‍ മറ്റു പലരില്‍ നിന്നും പണം തട്ടിയതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."