HOME
DETAILS
MAL
തീവ്രവാദം നാടിന് ആപത്ത്: എസ്.വൈ.എസ്
backup
September 21 2016 | 19:09 PM
ഒറ്റപ്പാലം: വിവിധ മത വിശ്വാസികള്‍ തോളോട് തോള് ചേര്‍ന്ന് സൗഹൃദത്തിലും സന്തോഷത്തിലും കഴിയുന്ന കേരള സംസ്ഥാനത്ത് തീവ്രതയും ഭീകര വാദവും കൊണ്ട് വരാന്‍ ശ്രമിക്കുന്ന മുസ്ലിം നാമധാരികളുള്പ്പെടെയുള്ള ഏതു മതത്തിന്റെ പേരിലുള്ളവരായാലും അതെല്ലാം നാടിന് ആപത്താണെന്ന് എസ്.വൈ.എസ് അനങ്ങനടി സെമിനാര്‍ പ്രഖ്യാപിച്ചു.
സയ്യിദ് ശിഹാബുദ്ദീന് തങ്ങള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ് കെ. ഹംസ ഫൈസി അധ്യക്ഷനായി. ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ മുഖ്യ പ്രഭാഷണം നടത്തി.
ടി.പി അബുബക്കര്‍ മുസ്ലിയാര്, എം.ടി സൈനുല്‍ ആബിദീന്‍ മാസ്റ്റര്‍, പി.എം യൂസുഫ്, കെ.കെ മൊയതു, ഷാഹുല്‍ ഹമീദ് ഫൈസി, പി.എസ് അബൂബക്കര്‍, ഇ.പി അലവി ഫൈസി, സൈതലവി മുസ്ലിയാര്, ബാപ്പു, ഉണ്ണീന്‍ കട്ടി മാസ്റ്റര്‍, എം.എ റിയ മാസ്റ്റര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."