ഏകദിന ശാക്തീകരണ പരിശീലനം നടത്തി
അഗളി: കാലഘട്ടത്തിന്റെ പുതിയ വെല്ലുവിളികളെ നേരിടുന്നതിനും വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെ പുത്തന്‍പ്രവണതകളെക്കുറിച്ച് ദിശാബോധം നല്‍കുന്നതിനുമായി അട്ടപ്പാടിയിലെ കുറുംബ വിഭാഗത്തില്‍പെട്ട ആദിവാസികള്‍ക്ക് അതിവിദൂര ഊരായ താഴെതുടുക്കിയില്‍ ഏകദിന ശാക്തീകരണ പരിശീലനം സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവയ്ക്കു പഠിക്കുന്ന 35 വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നടത്തിയത്. വ്യക്തിത്വ വികസനം, ഗോള്‍ സെറ്റിങ്, മൈന്റ് ട്യൂണിങ്, മോട്ടിവേഷന്‍, കരിയര്‍ ഗൈഡന്‍സ് എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം. എന്‍.പി മുഹമ്മദ് റാഫി, ജംഷീദ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
കുറുംബ ആദിവാസി വിഭാഗത്തില്‍ നിന്നും ഫോറസ്റ്റ് ഗാര്‍ഡുമാരായി ജോലി ലഭിച്ച പഴനി, മുരുകന്‍, എന്‍ജിനിയറിങ് വിദ്യാര്‍ഥി ചുണ്ടന്‍ എന്നിവരുടെ കാര്‍മികത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇത്തരത്തിലുള്ള ക്ലാസുകള്‍ ജീവിത വിജയം കണ്ടെത്തുന്നതിന് ഏറെ ഉപകാരപ്രദമാണെന്നും ആദിവാസി വിഭാഗത്തിന്റെ ശാക്തീകരണത്തിന് സഹായിക്കുമെന്നും പരിശീലനത്തിനെത്തിയവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."