കനാലിന്റെ സര്‍വ്വേയില്‍ അപാകതയുണ്ടെണ്ടന്ന് ആരോപണം
എരുമപ്പെട്ടി: വാഴാനി കനാലിന്റെ വേലൂര്‍ പഞ്ചായത്തില്‍ നടത്തിയ പുതിയ സര്‍വ്വേയില്‍ അപാകതയുണ്ടെണ്ടന്ന് ആരോപണം.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അളവെടുപ്പ് നിര്‍ത്തിവച്ച പ്രദേശങ്ങളില്‍ ജില്ലാ സര്‍വ്വേ സൂപ്രണ്ട@ിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി.
വാഴാനി റിസോഴ്‌സ് വകുപ്പിന്റെ നിര്‍ദേശ പ്രകാരം നടന്നുവരുന്ന കനാല്‍ അളവെടുപ്പാണ് അപാകതയുണ്ടെന്ന ആക്ഷേപത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചത്. 60 വര്‍ഷംമുന്‍പ് നിര്‍മിച്ച വാഴാനി കനാലിന് 22 മുതല്‍ 24 വരെയാണ് വീതിയുളളത്.
1955ല്‍ കനാലിന് സമീപം ഇറിഗേഷന്‍ വകുപ്പ് സ്ഥാപിച്ച സര്‍വ്വേ കല്ല് അനുസരിച്ച് അളന്ന് തിട്ടപ്പെടുത്തിയ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ പുതിയ അളവ് നടത്തിയപ്പോള്‍ ഇറിഗേഷന്‍ വകുപ്പിന്റെ പരിതിയിലായിരിക്കുകയാണ്.
മൂന്നോ,നാലോ സെന്റ് സ്ഥലത്ത് വീട് വച്ച് താമസിക്കുന്ന നിര്‍ധനരായവരുടെ ഭൂമിയുടെ മധ്യഭാഗത്താണ് പുതിയ അളവില്‍ സര്‍വ്വെ കല്ലുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് അപാകതയുണ്ടെന്ന് ചൂണ്ട@ികാണിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
അശാസ്ത്രീയമായി നടത്തുന്ന സര്‍വ്വെ റദ്ദാക്കണമെന്ന ആവശ്യം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ സര്‍വ്വെ സൂപ്ര@ണ്ട് ആര്‍.ബാബു, ഹെഡ് സര്‍വ്വേയര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ തര്‍ക്ക പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.
1955ല്‍ തൃശ്ശൂര്‍, തലപ്പിള്ളി താലൂക്കുകളില്‍ ഉള്‍പ്പെട്ട ഭൂമിയേറ്റെടുത്ത് കനാല്‍ നിര്‍മാണം നടത്തുമ്പോള്‍ സ്‌കച്ച് നോക്കാതിരുന്നതാണ് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്.
സര്‍ക്കാര്‍ പുതിയഉത്തരവ് ഇറക്കുകയാണെങ്കില്‍ കനാലിന്റെ നിലവിലെ സ്ഥിതിയനുസരിച്ച് സ്‌കച്ചിലും സര്‍വ്വേയിലും മാറ്റം വരുത്തി പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."