വെള്ളമില്ല: ദേശമംഗലത്ത് പാടശേഖരങ്ങള്‍ വരണ്ടുണങ്ങി വിണ്ട് കീറുന്നു
ദേശമംഗലം: കാലവര്‍ഷം കനക്കേണ്ട സമയത്തും മഴ ഓര്‍മ മാത്രമാകുമ്പോള്‍ വരാനിരിക്കുന്നത് വലിയ ദുരന്തമാണെന്ന സൂചന നല്‍കി പാടശേഖരങ്ങളും ജലാശയങ്ങളും വറ്റിവരളുമ്പോള്‍ വെള്ളത്തിന് വേണ്ടി നാട് നെട്ടോട്ടമോടേണ്ട ഗതികേടിലാണ്. ദേശമംഗലം പഞ്ചായത്തില്‍ കര്‍ഷകര്‍ വലിയ ദുരിതത്തിലേക്കാണ് വഴിമാറുന്നത്. 400 ഏക്കര്‍ പാടശേഖരം വെള്ളമില്ലാതെ കരിഞ്ഞുണങ്ങുന്ന അവസ്ഥയിലാണ്.
പല്ലൂര്‍, കനാല്‍ പരിസരം വെണ്ണത്തിരി പാടശേഖരം 1090 ഏല നെല്ലുല്‍പാദക സമൂഹം എന്നിവിടങ്ങളിലെ കര്‍ഷകര്‍ അരുഭവിക്കുന്ന ദുരിതത്തിന് കയ്യും കണക്കുമില്ല. പാടശേഖരങ്ങളെല്ലാം വിണ്ട് കീറിയ നിലയിലാണ്. ഇവിടേക്ക് ജലമെത്തുന്ന ചീര കുഴി ഡാമില്‍ ആവശ്യമായ ജലം ഇല്ലാത്തതാണ് പ്രതിസന്ധി. അതു കൊണ്ടു തന്നെ കനാലിലൂടെ വെള്ളവും തുറന്ന് വിടുന്നില്ല. ഈ മാസ ആദ്യ വാരം വെള്ളം തുറന്ന് വിടുമെന്നാണ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഒന്നും നടന്നില്ല. കനാലുകളുടെ അറ്റകുറ്റപണി പൂര്‍ത്തിയാകാത്തതാണ് പ്രശ്‌നമെന്നാണ് പുതിയ ഭാഷ്യം. എന്നാല്‍ കൃഷിയെല്ലാം കരിഞ്ഞുണങ്ങിയിട്ട് വെള്ളം തുറന്ന് വിട്ടിട്ട് ഒരു കാര്യവുമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കരിഞ്ഞുണങ്ങിയ നെല്‍ കൃഷി നോക്കി നെടുവീര്‍പ്പിടുകയാണ് കര്‍ഷകര്‍. അടിയന്തരമായി വെള്ളമെത്തിച്ച് 400 ഏക്കറിലെ കൃഷി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."