HOME
DETAILS

വീട്ടമ്മയെ ആക്രമിച്ച് ആഭരണം കവര്‍ന്ന സംഭവത്തില്‍ പ്രത്യേക പൊലിസ് സംഘം അന്വേഷണം ആരംഭിച്ചു

  
backup
September 21, 2016 | 10:07 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%86%e0%b4%ad

 

കൊടുങ്ങല്ലൂര്‍: വീട്ടമ്മയെ ആക്രമിച്ച് ആഭരണം കവര്‍ന്ന സംഭവത്തില്‍ പ്രത്യേക പൊലിസ് സംഘം അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന വീടിന് സമീപമുള്ള ഗൗരിശങ്കര്‍ ജങ്ഷനിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞ ബ്രൗണ്‍ നിറമുള്ള ഷര്‍ട്ട് ധരിച്ച് നീങ്ങുന്ന യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നറിയുന്നു. ഇരിങ്ങാലക്കുട എ.എസ്.പി മെറിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ സി.ഐ പി.സി ബിജുകുമാര്‍, എസ്.ഐ മനോജ് ഗോപി എന്നിവരും, എ.എസ്.പിയുടെയും വിവിധ സ്റ്റേഷനുകളിലെയും തെരഞ്ഞെടുക്കപ്പെട്ട സിവില്‍ ഓഫിസര്‍മാര്‍ ഉള്‍പ്പെട്ടതാണ് അന്വേഷണ സംഘം. ഗൗരിശങ്കര്‍ ജങ്ഷന് സമീപം റിട്ട: അധ്യാപിക എണ്‍പതുകാരി ഗൗരിയെയാണ് കഴുത്തില്‍ കുത്തി മുറിവേല്‍പ്പിച്ച് സ്വര്‍ണാഭരണം കവര്‍ന്നത്. തമിഴ് സംസാരിക്കുന്നയാളാണ് കുടിവെള്ളം ചോദിച്ചെത്തുകയും, തുടര്‍ന്ന് അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണം കവരുകയും ചെയ്തത്. ആക്രമത്തിനിരയായി മെഡിക്കെയര്‍ ആശുപത്രിയില്‍ കഴിയുന്ന വീട്ടമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തമിഴ് യുവാവിനെ കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം. തമിഴ് നാട്ടുകാര്‍ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളിലും, കൊടുങ്ങല്ലൂരിലും പരിസരങ്ങളിലും പ്രധാന ആക്രി കച്ചവട സ്ഥലങ്ങളെയും കേന്ദ്രീകരിച്ചാണ് പൊലിസ് ഊര്‍ജിതമായ തിരച്ചില്‍ ആരംഭിച്ചിട്ടുള്ളത്. സംഭവം നടന്ന ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ചന്തപ്പുര നഗരസഭ ബസ് സ്റ്റാന്റില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടുവെന്ന് പറയുന്ന തമിഴ് നാട്ടുകാരനായ യുവാവിനെ കുറിച്ചും അന്വേഷണം നടന്നുവരുന്നു. വീട്ടമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കുവാന്‍ പൊലിസ് ശ്രമിക്കുന്നുണ്ടെങ്കിലും ആശുപത്രിയില്‍ കഴിയുന്ന വീട്ടമ്മയില്‍ നിന്നും ശരിയായ വിവരങ്ങള്‍ ലഭിക്കുവാന്‍ പ്രയാസമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് ചെലവ് സമർപ്പിച്ചില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച 7,845 സ്ഥാനാര്‍ഥികൾക്ക് വിലക്ക് വരുന്നു

Kerala
  •  15 minutes ago
No Image

എസ്.എസ്.എൽ.സി മോഡൽ പരീക്ഷയ്ക്ക് നാളെ തുടക്കം

Kerala
  •  23 minutes ago
No Image

പ്രീപ്രൈമറി കെ.ഇ.ആറിന് പുറത്തുതന്നെ; തസ്തികയും നിയമനവും വേതനവുമില്ല

Kerala
  •  28 minutes ago
No Image

കുഞ്ഞ് ആലിന് ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിട നൽകാൻ നാട്

Kerala
  •  44 minutes ago
No Image

എസ്‌ഐആർ വിവരങ്ങൾക്കെന്ന പേരിൽ വിളിച്ചുവരുത്തി; കാമുകിയുടെ ഭർത്താവിനെ ബിഎൽഒ കൊലപ്പെടുത്തി; മൃതദേഹം വെട്ടിമുറിച്ചു, കനാലിൽ തള്ളി

National
  •  8 hours ago
No Image

ചാലക്കുടി നഗരമധ്യത്തിൽ കുരങ്ങിന്റെ പരാക്രമം; വീട്ടമ്മമാർക്ക് നേരെ ആക്രമണം; ഗുരുതര പരുക്ക്

Kerala
  •  8 hours ago
No Image

മഞ്ചേശ്വരത്ത് കന്നുകാലി തൊഴിലാളികളെ മർദിച്ചവശയാക്കിയ സംഭവം; നാല് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

വന്ദേഭാരതിൽ യാത്രക്കാരെ മുൾമുനയിലാക്കി പാമ്പ്; യുവാവിനെ കുടുക്കിയത് സിസിടിവി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

National
  •  9 hours ago
No Image

പാലക്കാട് സ്കൂട്ടർ ലോറിക്കടിയിലേക്ക് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു, സുഹൃത്തിന് പരുക്ക്

Kerala
  •  9 hours ago
No Image

തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലിസുകാരന് മർദനം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

Kerala
  •  10 hours ago