ക്ഷേമ പെന്‍ഷനുകള്‍; അര്‍ഹതയില്ലാത്തവരെ ഒഴിവാക്കണം: എ.സി മൊയ്തീന്‍
വടക്കാഞ്ചേരി: ഗവണ്‍മെന്റ് നല്‍കുന്ന ക്ഷേമ പെന്‍ഷനുകള്‍ അര്‍ഹതയില്ലാത്തവര്‍ കൈപറ്റുന്നുണ്ടെങ്കില്‍ അത് ഉപേക്ഷിക്കാനുള്ള മനസ് വാങ്ങുന്നവര്‍ പ്രകടിപ്പിക്കണമെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. എല്ലാവര്‍ക്കു പെന്‍ഷന്‍ നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം. അര്‍ഹതയില്ലാത്തവര്‍ പെന്‍ഷന്‍ കൈപറ്റാതിരുന്നാല്‍ അത് അര്‍ഹതയുള്ളവര്‍ക്ക് ഇരട്ടിയായി നല്‍കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
എന്‍.എസ്.എസ് തലപ്പിള്ളി താലൂക്ക് യൂനിയന്റെ നേതൃത്വത്തില്‍ ആരംഭിച്ച ധന്വന്തരി സാന്ത്വന പരിചരണ ഫോറത്തിന്റേയും വാര്‍ധക്യകാല പെന്‍ഷന്‍ വിതരണത്തിന്റെയും, മാതൃദേവോ ഭവഃ ക്ഷേമനിധി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റേയും ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു എ.സി മൊയ്തീന്‍. യൂനിയന്‍ പ്രസിഡന്റ് അഡ്വ: പി.ഋഷികേശ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.രവീന്ദ്രന്‍, എന്‍.കൃഷ്ണകുമാര്‍, ടി.എന്‍ ലളിത, ജി.അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. താലൂക്ക് തലത്തില്‍ കരയോഗങ്ങളെ പങ്കാളികളാക്കി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഗുണപ്രദമാകുന്ന വിധത്തിലാണ് പാലിയേറ്റീവ് പ്രവര്‍ത്തനം ഏകോപിപ്പിക്കുകയെന്ന് എന്‍.എസ്.എസ് നേതൃത്വം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."