രോഗ ബാധിതരായ മൃഗങ്ങളെ ദയാവധം നടത്തും
തൃശൂര്‍: മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയുടെ തിരുവിഴാംകുന്ന് ഫാമിലെ ബ്രൂസെല്ലോസിസ് രോഗ ബാധിതരായ മൃഗങ്ങളെ ദയാവധം നടത്തി ഫാമില്‍തന്നെ അടക്കം ചെയ്യും. മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ ഇന്നലെ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തിരുവിഴാംകുന്നലെ ജനപ്രതിനിധികളടക്കമുള്ളവരുടെ യോഗം ഉടനടി വിളിച്ച് ചേര്‍ത്ത് അന്തിമ തീരുമാനം ഉണ്ടാകുമെന്നും സമിതി അറിയിച്ചു.
ഫാമിലെ 300 മൃഗങ്ങളില്‍ പശു, എരുമ ഇനത്തില്‍പ്പെട്ട 90 മൃഗങ്ങള്‍ക്കാണ് രോഗബാധയുള്ളത്. രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ദയാവധത്തിന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതി തേടുകയായിരുന്നു. അനുമതി ലഭിച്ചെങ്കിലും മൃഗങ്ങളെ സംസ്‌ക്കരിക്കുന്നകാര്യത്തില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ദയാവധത്തിന് ശേഷം മൃഗങ്ങളുടെ മൃതദേഹങ്ങള്‍ വെറ്റിനറി സര്‍വകലാശാലയിലെ മണ്ണുത്തിയിലിലെ പ്ലാന്റിലെത്തിച്ച് സംസ്‌ക്കാരിക്കാനായിരുന്നു ആദ്യ തീരുമാനം.
ഇവിടെ മൃഗങ്ങളെ ദയാവധം നടത്തി കൊണ്ടുവന്നാലും, ഇവിടെ എത്തിച്ച് ദയാവധം നടത്തിയാലും മനുഷ്യരിലേക്കടക്കം രോഗബാധ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തീരുമാനം മാറ്റാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. മൃഗങ്ങളെ മണ്ണുത്തിയിലെത്തിച്ച് സംസ്‌ക്കരിക്കുമ്പോഴുണ്ടാകാവുന്ന ചില ഉദ്യോഗസ്ഥരുടെ ആശങ്കയാണ് മൃഗസംരക്ഷണവകുപ്പിന്റെ നിലപാട് മാറ്റത്തിന് കാരണം. 400 ഏക്കര്‍ വരുന്ന തിരുവിഴാംകുന്ന് ഫാമില്‍ തന്നെ ദയാവധം നടത്തി മൃഗങ്ങളെ അടക്കം ചെയാനാണ് ഇന്നലെ ചേര്‍ന്ന സമിതിയുടെ തീരുമാനം.
ഏതെങ്കിലും പ്രത്യേകം സ്ഥലം തെരഞ്ഞെടുത്തായിരിക്കും ഇത് നടപ്പിലാക്കുക. ആ ഭാഗത്തേയ്ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി രോഗാണു പടരുന്നതിനുള്ള സാഹചര്യം ഒഴിവാക്കാനും നടപടികളെടുക്കും. തിരുവിഴാം കുന്നില്‍ മൃഗങ്ങളെ അടക്കം ചെയുന്നത് സംബന്ധിച്ച് പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ സ്ഥലം എം.പി, എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെട്ട ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനം നടപ്പിലാക്കുക.
ഒരുമാസത്തിനകം നടപടികള്‍ പൂര്‍ത്തികരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധ സമിതി. സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.ജോസഫ് മാത്യു അദ്ധ്യക്ഷനായ വിദഗ്ധസമിതിയില്‍ വെറ്റിനറി സര്‍വകലാശാല മൈക്രോ ബയേളജി വിഭാഗം മേധാവി മിനി തിരുവിഴാംകുന്ന് സ്റ്റേഷന്‍ മേധാവി ഡോ, ഷിബു സൈമണ്‍, ഡോ.ദേവാനന്ദ് തുടങ്ങിയ എട്ട് വിദഗ്ധരടങ്ങയതാണ് സമിതി. ഡോ. ദേവത, ഡോ. ഉഷ, ഡോ. മിനി, ഡോ.വൃന്ദ, ഡോ. സുനില്‍, ഡോ.എംഒ കുര്യന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."