മുന്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ എല്‍.ഡി.എഫ് നിര്‍ത്തുന്നു: മൗലവി
കണ്ണൂര്‍: യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ ഇടതുസര്‍ക്കാര്‍ നിര്‍ത്തുകയാണെന്നു മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികളുടെ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തത്വങ്ങള്‍ പ്രസംഗിക്കുന്നതല്ലാതെ യാഥാര്‍ഥ്യമാക്കാന്‍ മന്ത്രിമാര്‍ ശ്രമിക്കുന്നില്ല. മുന്‍ സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികളെ ഒഴിവാക്കുന്നതിനെതിരേ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ശക്തമായ സമര പരിപാടി ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, വി.പി വമ്പന്‍, അഡ്വ. എസ് മുഹമ്മദ്, ടി.എ തങ്ങള്‍, എന്‍.എ അബൂബക്കര്‍, യു.വി മൂസ ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, അഡ്വ. കെ.എ ലത്തീഫ്, അഡ്വ. പി.വി സൈനുദ്ധീന്‍, അന്‍സാരി തില്ലങ്കേരി, അഡ്വ. കെ മുഹമ്മദലി, എം.പി മുഹമ്മദലി, കെ.പി താഹിര്‍, മഹമൂദ് അള്ളാംകുളം, സി സമീര്‍, കൊടിപ്പോയില്‍ മുസ്തഫ സംബന്ധിച്ചു.
കുടുംബശ്രീ മുന്‍ ഗവേണിങ് ബോഡി അംഗം എസ്.പി കുഞ്ഞഹമ്മദ്, ടി ശാഹുല്‍ ഹമീദ് ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."