മുസ്ലിം ലീഗിന്റെ മുദ്ര പേറുന്നതാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക; ആരോപണവുമായി മോദി
മുസ്ലിം ലീഗിന്റെ മുദ്ര പേറുന്നതാണ് കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രിക എന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ കോണ്‍ഗ്രസ് മാനിഫെസ്റ്റോയില്‍ പ്രതിഫലിക്കുന്നില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ
സഹാറന്‍പൂരില്‍ ബിജെപി റാലിയില്‍ സംസാരിക്കവെയായിരുന്നു മോദി കോണ്‍ഗ്രസ് പ്രകടന പത്രികക്കെതിരെ രംഗത്തെത്തിയത്. ലീഗിനൊപ്പം ഇടതുപക്ഷത്തിന്റെ സ്വാധീനവും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ അദേഹം ആരോപിച്ചു.
'ഇന്നലെ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ സ്വാതന്ത്ര്യ കാലത്ത് മുസ്ലിംലീഗില്‍ നിലനിന്നിരുന്ന ചിന്തയാണ് പ്രതിഫലിക്കുന്നത്. പ്രകടന പത്രിക പൂര്‍ണമായി മുസ്ലിംലീഗിന്റെ മുദ്ര പേറുന്നതാണ്. ബാക്കി ഇടതുപക്ഷത്തിന്റെ സ്വാധീനവും' മോദി പറഞ്ഞു. ഇന്‍ഡ്യാ സഖ്യത്തെയും പ്രധാനമന്ത്രി പ്രസംഗത്തില്‍ കടന്നാക്രമിച്ചു. 'എതിരാളികള്‍ ചെയ്യുന്നതെന്താണ്. വിജയത്തിന് ആവശ്യമായത് ഒരുക്കി വയ്ക്കാതെയാണ് പ്രതിപക്ഷം ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അങ്ങനെയുള്ള രാജ്യത്തെ ആദ്യത്തെ തെരഞ്ഞെടുപ്പാണിത്.
തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേല്‍ക്കും എന്ന് ഏതെങ്കിലും പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ടോ. ബിജെപിയുടെ സീറ്റ് കുറയ്ക്കാന്‍ മാത്രമാണ് പ്രതിപക്ഷം മത്സരിക്കുന്നത്. അസ്ഥിരതയും അനിശ്ചിതത്വവുമാണ് ഇന്‍ഡ്യാ സഖ്യത്തിന്റെ മറ്റൊരു പേര്. സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ ലഭിക്കുന്നു പോലുമില്ല' മോദി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."