വിദ്യാര്‍ഥി വിരുദ്ധ നിലപാട് സര്‍ക്കാര്‍ തിരുത്തണം: മിസ്ഹബ് കിഴരിയൂര്‍
പാനൂര്‍: ഓണപരീക്ഷ കഴിഞ്ഞിട്ടും പാഠപുസ്തകം വിതരണം ചെയ്യാന്‍ കഴിയാതെയും വര്‍ഷങ്ങളായി വിദ്യാര്‍ഥികള്‍ക്കു നല്‍കിവരുന്ന ഓണം സ്‌പെഷ്യല്‍ അരി മുടക്കിയും സ്വശ്രയ മേഖലയില്‍ മാനേജ്‌മെന്റ് കുത്തകള്‍ക്കു കീഴടങ്ങി വിദ്യാര്‍ഥികളുടെ ഭാവിക്കൊണ്ട് പന്താടുന്ന ഇടതുമുന്നണി സര്‍ക്കാര്‍ കേരളത്തിന് അപമാനമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍. കുന്നോത്തുപറമ്പ് പഞ്ചായത്ത് എം.എസ്.എഫ് നടത്തിയ ബ്രൈറ്റ്-16 ഏകദിന പഠന ക്യാംപിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാദിഖ് പാറാട് അധ്യക്ഷനായി. സി.കെ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. നസീര്‍ പുത്തൂര്‍, ഹനീഫ ചെറുപറമ്പ്, കെ.കെ സൂപ്പി ഹാജി, കുഞ്ഞാമു ഹാജി, റാഫി കണ്ടോത്ത്, ഷമീം സംസാരിച്ചു. ക്യാംപ് മണ്ഡലം ലീഗ് ട്രഷറര്‍ പി.പി.എ ഹമീദ് ഉദ്ഘാടനം ചെയ്തു. സി.കെ സുഹൈല്‍ അധ്യക്ഷനായി. പഠന സെഷന്‍ ടി ഖാലിദ് ഉദ്ഘാടനം ചെയ്തു. റിഷാദ് അധ്യക്ഷനായി. ഡോ. പുത്തൂര്‍ മുസ്തഫ, കുഞ്ഞബ്ദുല്ല ജാതിയേരി ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."