യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം സുധീരന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
പയ്യന്നൂര്‍: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബേങ്കിനു മുന്നില്‍ ധര്‍ണ നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇടപെടുന്നു. സംഭവത്തില്‍ അടിയന്തിരമായി റിപോര്‍ട്ട് നല്‍കാന്‍ കെ.പി
.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രനോട് ആവശ്യപ്പെട്ടു.
രണ്ടു ദിവസത്തിനകം റിപോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പാര്‍ട്ടിക്കാകെ നാണക്കേടുണ്ടാക്കിയ സംഭവമാണ് പയ്യന്നൂരില്‍ നടന്നതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ബേങ്ക് നിയമനവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടക്കുന്നതായി ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ വി.എം സുധീരനു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം രണ്ടംഗ സംഘം പയ്യന്നൂരിലെത്തി അന്വേഷണം നടത്തുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ഏറെക്കാലമായി ഗ്രൂപ്പുപോരും നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നവും നിലനില്‍ക്കുന്ന പയ്യന്നൂരില്‍ ടൗണ്‍ ബേങ്കിലെ നിയമനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ്.
ഇന്നലെ നടന്ന പരസ്പര തല്ലിലൂടെ യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും രണ്ടു വഴിക്കാവുകയാണ്. അതിനിടെ പയ്യന്നൂരിലെ നേതൃത്വത്തില്‍ ചിലര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പവുമാണ്. ഒരു വിഭാഗം നേതാക്കളുടെ താല്‍പര്യത്തിനുസരിച്ചാണ് പയ്യന്നൂരിലെ കാര്യങ്ങള്‍ നടത്തുന്നതെന്നാണ് ഇവരുടെ ആരോപണം.
പാര്‍ട്ടി പ്രവര്‍ത്തകരായവര്‍ക്ക് ബേങ്കില്‍ നിയമനം നല്‍കണമെന്ന പാര്‍ട്ടി തീരുമാനം പയ്യന്നൂരില്‍ ചിലര്‍ അട്ടിമറിക്കുന്നതായാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം.
വിഷയത്തില്‍ നേരത്തെ പലതവണയായി പ്രവര്‍ത്തകര്‍ പയ്യന്നൂരിലെ നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. തുടര്‍ച്ചയായി ഇതെല്ലാം അവഗണിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിനു കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."