ഹംദര്‍ദ് ഓഫ്ക്യാംപസില് വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്നു
കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയിലെ ഹംദര്‍ദ് ഓഫ്ക്യാപംസ് ഡയറക്ടര്‍ പി മുഹമ്മദിനെ മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്നു. തിങ്കളാഴ്ച്ച ആരംഭിച്ച ഇന്റേണല്‍ പരീക്ഷ ബഹിഷ്കരിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. അധ്യാപകര്‍ ചില രക്ഷിതാക്കളെ വിളിച്ച് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് പരീക്ഷ എഴുതിക്കാന്‍ ശ്രമിച്ചത് വാക്കേറ്റത്തിനിടയാക്കി. ഏകാധിപതിയെപ്പോലെ പെരുമാറുന്ന ഡയറക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് രണ്ട് ദിവസമായി വിദ്യാര്‍ഥികള്‍ സമരത്തിലായിരുന്നു. കഴിഞ്ഞ ദിവസം സമരം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചത് ഡി.വൈ.എഫ്.ഐ യൂത്ത്ലീഗ് സംഘര്‍ഷത്തിന് വഴിവച്ചരിരുന്നു.
ഇതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പ്രതിനിധികളും മാനേജ്മെന്റുമായി കണ്ണൂര്‍ സിറ്റി പൊലിസ് സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വീണ്ടും ചര്‍ച്ച വച്ചിരുന്നു. ഡയറക്ടര്‍ വിട്ടുനിന്നതിനല് ഈ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ഇതോടെ മുഴുവന്‍ രക്ഷിതാക്കളുടെയും ഡയറക്ടറുടെയും സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്താനും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തേണ്ടിയിരുന്ന പരീക്ഷ നാളെ മുതല്‍ വീണ്ടും നടത്താനും തീരുമാനമായി. സമരത്തിന്റെ ഭാഗമായി ഒപ്പുശേഖരണം നടത്തി യൂനിവേഴ്സിറ്റിക്കും കലക്ടര്‍ക്കും അയക്കാനുള്ള തയാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."