HOME
DETAILS
MAL
വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് മോഷണം: രണ്ടുപേര്‍ അറസ്റ്റില്‍
backup
September 21 2016 | 22:09 PM
ഗോണിക്കൊപ്പ: വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് മോഷണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. വിരാജ്പേട്ട കല്ത്തുമാടു ഗ്രാമത്തിലെ ഗൊട്ടത പൈസാരി മണിയുടെ മകന് വി.എം മനു(31), വിരാജ്പേട്ട നെഹ്റു ഗ്രാമത്തിലെ തോമസ് മൈക്കലിന്റെ മകന് അലക്സ് (24) എന്നിവരാണ് അറസ്റ്റിലാണ്. ഇവരില്‍ നിന്നു അഞ്ചുലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും, ആറ് ചെറിയ വിഗ്രഹങ്ങളും 10,000 രൂപയും ഒരു ബൈക്കും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം പെരിയാപട്ടണത്തു വച്ചാണ് ഇവരെ പിടികൂടിയത്. മറ്റൊരു പ്രതി എസ്.എം മൂര്‍ത്തി (28) യെ മോഷണം നടത്തിയ മൂന്നാം ദിവസം പിടികൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്തിലായിരുന്നു മോഷണം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."