HOME
DETAILS

വികസനം കാത്ത് കിനാനൂര്‍ കരിന്തളം

backup
September 21 2016 | 22:09 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%bf%e0%b4%a8%e0%b4%be%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d

നീലേശ്വരം: വികസനകാര്യത്തില്‍ കിനാന്നൂര്‍ കരിന്തളം പഞ്ചായത്തു നേരിടുന്നത് അവഗണന. പഞ്ചായത്തിന്റെ സാധ്യതകളൊന്നും തന്നെ വികസനകാര്യത്തില്‍ പരിഗണിക്കപ്പെടുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. നിരവധി തവണ കിട്ടുമെന്നുറപ്പായ പല സ്ഥാപനങ്ങളും സര്‍ക്കാര്‍ പദ്ധതികളും ഈ പഞ്ചായത്തിനു നഷ്ടമായതു തലനാരിഴയ്ക്കാണ്. സര്‍ക്കാര്‍ ഭൂമി ധാരാളമുണ്ടായിട്ടും വികസനം മാത്രം അകലുകയായിരുന്നു. കേന്ദ്രസര്‍വകലാശാലയുടെ കാംപസ് സ്ഥാപിക്കാനായി ആദ്യം പരിഗണിച്ചതു കരിന്തളത്തെയാണ്. അധികൃതര്‍ സൗകര്യങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിയിരുന്നെങ്കിലും രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമായി അതു പെരിയയിലേക്കു മാറ്റുകയായിരുന്നു.
കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തു കടലാടിപ്പാറയില്‍ പോളിടെക്‌നിക് അനുവദിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മാറിവന്നപ്പോള്‍ അതും ഇല്ലാതായി. മിനി വിമാനത്താവളത്തിനായി കരിന്തളം പാറയിലെ സ്ഥലം പരിഗണിച്ചിരുന്നെങ്കിലും ഇപ്പോള്‍ അതിനെക്കുറിച്ചും മിണ്ടാട്ടമില്ല.
കണ്ണൂര്‍ സര്‍വകലാശാലയുടെ ലോ കോളജിനായി കിനാനൂര്‍ വില്ലേജിലുള്ള സ്ഥലമായിരുന്നു കണ്ടെത്തിയിരുന്നത്. പക്ഷേ അതും ജലരേഖയായ അവസ്ഥയാണുള്ളത്. നിലവില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ലോ കോളജ് സ്ഥാപിക്കുമെന്നാണറിയുന്നത്.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിനു വേണ്ടി താലൂക്ക് സര്‍വേയര്‍ സ്ഥലം അളന്നു തിട്ടപ്പെടുത്തിയിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ എങ്ങുമെത്തിയില്ല. പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വീണ്ടും പെടുത്തിയിട്ടുണ്ട്.
കടലാടിപ്പാറയില്‍ ഇ.എസ്.ഐ ആശുപത്രി സ്ഥാപിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അതും അകന്നു പോവുകയായിരുന്നു. അഗ്നിശമന സേനയുടെ മലയോര ഓഫിസിനായി പുലിയംകുളത്തുള്ള സ്ഥലം ഒന്നര വര്‍ഷം മുന്‍പ് അധികൃതര്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ നിസാരകാര്യങ്ങളുടെ പേരില്‍ ആ സ്ഥലം അനുയോജ്യമല്ലെന്നു വിധിക്കുകയാണു ചെയ്തത്.
സോളാര്‍ വൈദ്യുത പദ്ധതിക്കായി കരിന്തളം വില്ലേജിലെ സ്ഥലം ഏറ്റെടുത്തതു മാത്രമാണ് പ്രതീക്ഷ. ആര്‍ട്‌സ് കോളജ്, ഗ്രാമീണ കോടതി, നാളികേര വികസനവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ തുടങ്ങിയവയ്ക്കായുള്ള പ്രൊപ്പോസല്‍ സര്‍ക്കാരിനു നല്‍കിയിട്ടുമുണ്ട്. പ്രക്ഷോഭത്തെ തുടര്‍ന്നു പൂട്ടിക്കിടക്കുന്ന കെ.സി.സി.പി.എല്ലിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ വ്യവസായ സംരംഭം തുടങ്ങുന്നതിനുള്ള നിവേദനവും പഞ്ചായത്ത് സര്‍ക്കാരിലേക്കു നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ ഒഴിവുള്ള തസ്തികകള്‍
ഉടന്‍ നികത്തണം: മുസ്‌ലിം ലീഗ്

കാസര്‍കോട്: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ കുറവു പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുസ്‌ലീം ലീഗ് ജനപ്രതിനിധിയോഗം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കാത്ത ജില്ലയായി കാസര്‍കോട് മാറിയിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ നടപടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും യോഗം മുന്നറിയിപ്പു നല്‍കി. പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, സി.ടി അഹമ്മദലി, എ അബദുള്‍ റഹ്മാന്‍, അഡ്വ. ഹമീദലി ഷംനാട്, പി.ബി അബുള്‍ റസാഖ് എം.എല്‍ എ, പി മുഹമ്മദ് കുഞ്ഞി, ടി.ഇ അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി, കെ.എം ശംസുദ്ദീന്‍ ഹാജി, എം അബദുല്ല മുഗു, സി മുഹമ്മദ് കുഞ്ഞി, അഷറഫ് എടനീര്‍, എം കുഞ്ഞമ്മദ് പുഞ്ചാവി, കെ.പി മുഹമ്മദ് അഷറഫ് സംസാരിച്ചു.

എസ്.വൈ.എസ് ഭാരവാഹികള്‍ക്കു സ്വീകരണം

ഉദുമ: ഉദുമ മണ്ഡലം എസ്.വൈ.എസ് ഭാരവാഹികള്‍ക്കും ഉദുമ മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുത്ത എസ്.വൈ.എസ് ജില്ലാ ഭാരവാഹികള്‍ക്കും ഉദുമ പഞ്ചായത്ത് കമ്മിറ്റി 23നു സ്വീകരണം നല്‍കും. വൈകുന്നേരം 4.30നു ഉദുമ വ്യാപാര ഭവനില്‍ നടക്കുന്ന പരിപാടി സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബൂബക്കര്‍ ഉദുമ അധ്യക്ഷനാവും. ഹാഷിം പാട്യേര, ഖത്തര്‍-ദോഹ എസ്.വൈ.എസ് സെക്രട്ടറി മൊയ്തു ബേക്കല്‍, യു.എ.ഇ എസ്.വൈ.എസ് സെക്രട്ടറി ഷാഫി ഉദുമ പടിഞ്ഞാര്‍ തുടങ്ങിയവര്‍ സംസാരിക്കും.

എസ്.കെ.എസ്.എസ്.എഫ് ജില്ലാ
സമ്മേളന പ്രഖ്യാപനം ഒക്ടോബര്‍ 10ന്

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന 'മദീന പാഷന്‍ ' ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള കാസര്‍കോട് ജില്ലാ സമ്മേളന പ്രഖ്യാപനം ഒക്ടോബര്‍ 10നു മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സംസ്ഥാന വൈസ് പ്രസിഡന്റ്, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബഷീര്‍ ദാരിമി തളങ്കര, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി പാത്തൂര്‍, സലാം ഫൈസി പേരാല്‍, നാഫിഅ അസ്അദി ബീരിച്ചേരി, യൂനുസ് ഫൈസി പെരുമ്പട്ട, സിറാജുദ്ധീന്‍ ഖാസിലൈന്‍, യൂനുസ് ഹസനി, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇബ്രാഹിം മൗവ്വല്‍ സംസാരിച്ചു.

ഇടതു സര്‍ക്കാര്‍ മദ്യത്തിന്റെ കാര്യത്തില്‍
കാണിക്കുന്നതു ഗുരുനിന്ദ: വി.എം സുധീരന്‍

കാസര്‍കോട്: ഇടതുമുന്നണി സര്‍ക്കാര്‍ ജാതിചിന്തയ്‌ക്കെതിരേ ഗുരുസന്ദേശം പ്രചരിപ്പിക്കുമ്പോള്‍ മദ്യത്തിന്റെ കാര്യത്തില്‍ കാണിക്കുന്നതു ഗുരുനിന്ദയാണെന്നു കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'നമുക്ക് ജാതിയില്ലെ'ന്ന ശ്രീനാരായണ ഗുരു ആശയത്തിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുധീരന്‍.
'നമുക്ക് ജാതിയില്ല' എന്ന ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പിന്തുടരുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ശ്രീനാരായണ ഗുരുവിനെ ആദരിക്കാന്‍ ശ്രമം തുടങ്ങിയത് സ്വാഗതാര്‍ഹമാണ്.
എന്നാല്‍ മറുഭാഗത്ത് ഗുരുവിന്റെ ആശയങ്ങള്‍ക്കു വിരുദ്ധമായി മദ്യനയത്തെ പ്രോത്സാഹിപ്പിക്കുകയും വ്യാപകമാക്കാന്‍ ശ്രമിക്കുകയുമാണു ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ സമസ്ത മേഖലകളിലും ഗുണകരമായിരുന്നു യു.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയം. അത് അപ്പാടെ അട്ടിമറിക്കാനാണ് ഇപ്പോള്‍ ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം എല്‍.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാര്‍ മദ്യലോബിയുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ചാണ് മുന്നോട്ടു പോവുന്നത്.
ഓരോ ദിവസവും ഓരോ മന്ത്രിമാരും മദ്യത്തെ പറ്റി ഓരോന്നു പറയുകയാണ്. ഇതു മദ്യലോബികളെ സഹായിക്കാന്‍ ഒരുങ്ങുന്നുവെന്നതിന്റെ ടെസ്റ്റ് ഡോസാണ്.
ഓണക്കാലത്തു മദ്യത്തിന്റെ ഉപയോഗം കൂട്ടാന്‍ വേണ്ടി വിലകുറഞ്ഞ മദ്യം വിതരണം ചെയ്യണമെന്നു കാണിച്ചു ബീവറേജസ് എം.ഡി അയച്ച രഹസ്യ കത്ത് പുറത്തു വന്നത് ഇതാണു തെളിയിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. മദ്യം നല്‍കിയില്ലെങ്കില്‍ ടൂറിസ്റ്റ് മേഖല തകര്‍ന്നു പോകുമെന്ന വാദം പൊള്ളയാണ്.
ലക്ഷദ്വീപില്‍ വിനോദ സഞ്ചാരികളുടെ ഒഴുക്ക് സര്‍ക്കാര്‍ കാണണം. അവിടെ ഒരു തുള്ളി മദ്യംപോലും വില്‍ക്കുന്നില്ലെങ്കിലും ടൂറിസ്റ്റുകള്‍ വന്‍തോതില്‍ എത്തുന്നു.
അന്താരാഷ്ട്ര തലത്തിലുള്ള 15 മദ്യകുത്തകകള്‍ക്കു വേണ്ടി കേരളത്തില്‍ നടപ്പാക്കിയ മദ്യനയം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു.

എസ്.ടി.യു മെമ്പര്‍ഷിപ്പ്
കാംപയിനു തുടക്കമായി

കാസര്‍കോട്: എസ്.ടി.യു മെമ്പര്‍ഷിപ്പ് കാംപയിന്റെ ജില്ലാതല ഉദ്ഘാടനം ദേശീയ സെക്രട്ടറി എ അബ്ദുള്‍ റഹ്മാന്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷനായി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, എസ്.ടി.യു ജില്ലാ ഭാരവാഹികളായ അബ്ദുള്‍ റഹ്മാന്‍ ബന്തിയോട്, എ അഹ്മദ് ഹാജി, ബി.കെ അബ്ദുസമദ്, എന്‍.എ അബ്ദുല്‍ ഖാദര്‍, ശരീഫ് കൊടവഞ്ചി, ഉമ്മര്‍ അപ്പോളോ, ക്കുഞ്ഞഹമ്മദ് കല്ലൂരാവി, മുത്തലിബ് പാറക്കെട്ട്, ഇബ്രാഹിം പറമ്പത്ത്, സുബൈര്‍ മാര, മജീദ് മലബാരി, മാഹിന്‍ മുണ്ടക്കൈ, ഗോള്‍ഡന്‍ റഹ്മാന്‍, ഹമീദ് ബെദിര, ശുക്കൂര്‍ ചെര്‍ക്കള, സിദ്ധീഖ് ചക്കര, എന്‍.എ ശാഫി, പി.എം ഹസൈനാര്‍, യൂനുസ് വടകര മുക്ക് സംസാരിച്ചു.

വാഹന പരിശോധന നടത്തുകയായിരുന്ന
പൊലിസുകാരനെ അക്രമിച്ചു

കാസര്‍കോട്: വാഹനപരിശോധന നടത്തുന്നതിനിടെ പൊലിസുകാരനു നേരെ അക്രമം. അക്രമ സംഭവത്തില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുക്കുന്നതിനിടെയാണ് ഒരു സംഘമാള്‍ക്കാര്‍ പൊലിസുകാരനു നേരെ അക്രമം നടത്തിയത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ പഴയ ചൂരിയില്‍ വച്ചാണു സംഭവം.
എ.ആര്‍ ക്യാംപിലെ സിവില്‍ പൊലിസ് ഓഫിസര്‍ സന്തോഷി(35)നാണു മര്‍ദനമേറ്റത്. പഴയ ചൂരി റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുക്കുന്നതിനിടെ ഒരു സംഘം അക്രമിക്കുകയായിരുന്നുവത്രെ. ബൈക്കിലെത്തിയ രണ്ടു പേര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരേയാണ് കേസ്.
പട്രോളിങ് നടത്തുകയായിരുന്ന പൊലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണു കേസ്.

ദേശീയ ചാംപ്യന്മാരായ കേരള ടീമില്‍ തച്ചങ്ങാട് ഗവ.ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളും

കാഞ്ഞങ്ങാട്: ചെന്നൈയില്‍ നടന്ന ദേശീയ സബ് ജൂനിയര്‍ ടെന്നിക്കൊയ്റ്റ് ടീം ചാംപ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരള ടീം ചാംപ്യന്‍മാരായി. ആറു പേരടങ്ങുന്ന ടീമില്‍ രണ്ടു പേര്‍ തച്ചങ്ങാട് ഗവ.ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളാണ്. സ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കെ പൃഥ്യാലക്ഷ്മി, പി ശ്രീഷ്മ എന്നിവരാണ് ഈ വിദ്യാര്‍ഥികള്‍.
വ്യക്തിഗത ഡബിള്‍സ് മല്‍സരത്തിലും പ്രഥ്യാലക്ഷ്മിഗോള്‍ഡ് മെഡലും കരസ്ഥമാക്കി. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് പൃഥ്യ മെഡല്‍ നേട്ടം കൈവരിക്കുന്നത്. തച്ചങ്ങാട് പാലത്താടിലെ ശശിധരന്‍ പുഷ്പാവതി ദമ്പതികളുടെ മകളാണ് പൃഥ്യാലക്ഷ്മി. തച്ചങ്ങാടിലെ ശ്രീധരന്‍ രാഗിണി ദമ്പതികളുടെ മകളാണ് ശ്രീഷ്മ. സ്‌കൂള്‍ കായികാധ്യാപകനായ ബിജു ഇടയിലക്കാടാണു പരിശീലകന്‍.

സമസ്ത എംപ്ലോയിസ് ജില്ലാ സമ്മേളനം സമാപിച്ചു

കാസര്‍കോട്: തീവ്രവാദ സ്വഭാവമുളള സംഘടനകളുടെ പ്രവര്‍ത്തനത്തിനെതിരേ മഹല്ല് തലങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് സമസ്ത കേരളാ ജംഇയത്തുല്‍ ഉലമാ പ്രസിഡന്റ് ഖാസി താഖാ അഹമ്മദ് മൗലവി പറഞ്ഞു. സമസ്ത എംപ്ലോയിസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി അസ്സയിന്‍ ബോവിക്കാനം അധ്യക്ഷനായി. യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, അസൈനാര്‍ ഹാജി തളങ്കര, നസീര്‍ കല്ലുരാവി, പൂക്കോയ തങ്ങള്‍ ചന്തേര, സാലുദ് നിസാമി, ടി. സ് മുഹമ്മദ് ബഷീര്‍ സംസാരിച്ചു.

ഉമ്മ ശകാരിച്ചതിനു വീടുവിട്ടിറങ്ങിയ
വിദ്യാര്‍ഥിനിയെ മുംബൈയില്‍ കണ്ടെത്തി

കുമ്പള: ഉമ്മ ശകാരിച്ചതിനു വീടു വിട്ടിറങ്ങിയ 16 കാരിയായ വിദ്യാര്‍ഥിനി മുംബൈയിലുള്ളതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. തുടര്‍ന്നു പൊലിസ് സംഘം മുംബൈയിലേക്ക് പോയി. കണ്ണാടിപ്പാറ കിദക്കാറിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയാണു തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായത്. ഉമ്മ വഴക്കു പറഞ്ഞതിനു പിണങ്ങിയിരിക്കുകയായിരുന്നു.
താന്‍ വീട്ടിലേക്കില്ലെന്നും എവിടെയെങ്കിലും പോകുമെന്നും പെണ്‍കുട്ടി ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സഹോദരനോടു പറഞ്ഞിരുന്നു. പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. പരാതി ലഭിച്ചതിനെ തുടര്‍ന്നു കുമ്പള സി.ഐ വി.വി മനോജിന്റെ നേതൃത്വത്തില്‍ മംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പെണ്‍കുട്ടി മുംബൈയില്‍ ഉള്ളതായി വിവരം ലഭിക്കുന്നത്. ട്രെയിനില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയോട് സഹയാത്രികരായ ഒരു കുടുംബത്തിലെ സ്ത്രീകള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് വീട് വിട്ടതാണെന്നു മനസ്സിലായത്. അവര്‍ വീട്ടിലേക്കു വിളിച്ചു വിവരങ്ങള്‍ കൈമാറി.
പൊലിസ് പെണ്‍കുട്ടിയെ സുരക്ഷിതമായി എവിടെയെങ്കിലും താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനാല്‍ പെണ്‍കുട്ടിയുടെ മുംബൈയിലുള്ള ബന്ധുക്കളുടെ വീട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്.

ആത്മഹത്യാ ശ്രമം നടത്തി രക്ഷപ്പെട്ട
പ്രതി പൊലിസ് പിടിയിലായി

കാഞ്ഞങ്ങാട്: ആശുപത്രിയില്‍ നിന്നു പൊലിസിനെ വെട്ടിച്ചു കടന്നു കളഞ്ഞ പ്രതി ഒടുവില്‍ പിടിയിലായി. പരപ്പ കനകപ്പള്ളിയിലെ പരേതനായ ചന്ദ്രന്റെ മകന്‍ കുഞ്ഞിക്കണ്ണനെയാണ് (32) കഴിഞ്ഞ ദിവസം രാത്രി വെള്ളരിക്കുണ്ട് പൊലിസ് പിടികൂടിയത്. വെള്ളരിക്കുണ്ടിലെ മദ്യവില്‍പ്പന ശാലയ്ക്ക് മുന്നില്‍ നിന്നു പിടിയിലായ ഇയാളെ അര്‍ദ്ധരാത്രി തന്നെ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി.
നിലവിലുള്ള കേസുകള്‍ക്ക് പുറമേ ആത്മഹത്യാ ശ്രമത്തിനും ചികിത്സയില്‍ കഴിയവേ ആശുപത്രിയില്‍ നിന്നും മുങ്ങിയതിനുമായി രണ്ടു കേസുകള്‍ കൂടി ഇയാള്‍ക്കെതിരേ പൊലിസ് രജിസ്റ്റര്‍ ചെയ്തു.
അടിപിടി കേസുകള്‍ ഉള്‍പ്പെടെ ഒന്നിലധികം കേസുകള്‍ ഇയാളുടെ പേരില്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വാറണ്ടായ കുഞ്ഞിക്കണ്ണനെ പിടികൂടാന്‍ പലതവണ പൊലിസ് ശ്രമിച്ചെങ്കിലും ഇയാളെ കണ്ടു കിട്ടിയില്ല.
തുടര്‍ന്ന് ഇയാളുടെ ഫോണില്‍ വിളിച്ച് പിറ്റേ ദിവസം രാവിലെ സ്റ്റേഷനില്‍ എത്താന്‍ പൊലിസ് ഇയാള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ സ്റ്റേഷനിലെത്തിയ ഇയാള്‍ താന്‍ വിഷം കഴിച്ചതായി പറയുകയും അവിടെ കുഴഞ്ഞു വീഴുകയുമായിരുന്നു. ജില്ലാ ആശുപത്രിയില്‍ വച്ചാണ് ഇയാള്‍ കടന്നുകളഞ്ഞത്.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രതിയുടെ മൊബൈല്‍ പ്രവര്‍ത്തിക്കുന്നതായി മനസിലായി. എന്നാല്‍ ഇവിടെയെത്തിയ പൊലിസിനു ലഭിച്ചത് ഒരു ഓട്ടോ ഡ്രൈവറെയാണ്. അയ്യായിരം രൂപയോളം വിലവരുന്ന ഇയാളുടെ ഫോണ്‍ 2500 രൂപക്ക് ഓട്ടോ ഡ്രൈവര്‍ക്ക് വിറ്റതിനു ശേഷം ഈ തുക ഉപയോഗിച്ച് ഹൊസ്ദുര്‍ഗിലെ ബീവറേജ് ഔട്ട് ലെറ്റില്‍ നിന്നും മദ്യം വാങ്ങി രാത്രി കിഴക്കന്‍ മലയോരത്തേക്ക് മുങ്ങുകയായിരുന്നു.

കേന്ദ്ര സര്‍വകലാശാല; ഹാള്‍
നിര്‍മാണത്തില്‍ അഴിമതിയെന്നു പരാതി

പെരിയ: കേന്ദ്രസര്‍വകലാശാല കാംപസില്‍ നിര്‍മിച്ച ഹാള്‍ നിര്‍മാണത്തില്‍ കോടികള്‍ വെട്ടിച്ചതായി പരാതി. ഇതു സംബന്ധിച്ചു തളിപ്പറമ്പിലെ പി.കെ ജനാര്‍ദ്ദനന്‍ നായര്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി, ഡല്‍ഹിയിലെ സി.ബി.ഐ ചീഫ്, യൂനിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മിഷണര്‍, സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നിവര്‍ക്കു പരാതി നല്‍കി. വിവിധ ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നതിനു വേണ്ടിയാണ് ഇവിടെ ഹാള്‍ നിര്‍മിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇതിന്റെ ഉദ്ഘാടനം നടന്നത്. ഇരുമ്പ് തൂണുകളില്‍ മേല്‍ക്കൂര സ്ഥാപിച്ചു തയാറാക്കിയ ഹാളിനു ഏകദേശം ഒരു കോടി രൂപയാണു ചെലവു വരികയെന്നും എന്നാല്‍ മൂന്നുകോടി രൂപയാണു ചെലവ് കാണിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറഞ്ഞു. ഗുണനിലവാരം കുറഞ്ഞ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് ഹാള്‍ നിര്‍മിച്ചതായും നിര്‍മാണത്തിനുപയോഗിച്ച സിമന്റ് ഷീറ്റുകള്‍ തുടക്കം മുതല്‍ തന്നെ തകര്‍ന്നതായും പരാതിയില്‍ പറയുന്നു. ഇതു സംബന്ധമായി രണ്ടു മാസം മുമ്പു നല്‍കിയ പരാതിയില്‍ നടപടികളൊന്നും കാണാത്ത സാഹചര്യത്തിലാണ് ജനാര്‍ദ്ദനന്‍ നായര്‍ ഉന്നതങ്ങളില്‍ പരാതി നല്‍കിയത്.

Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."

No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago