HOME
DETAILS

ഭാഷാ വിരുദ്ധ നീക്കങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണം: കെ.എ.ടി.എഫ്

  
backup
September 21 2016 | 22:09 PM

%e0%b4%ad%e0%b4%be%e0%b4%b7%e0%b4%be-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%a8%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2



കാസര്‍കോട്: ഭാഷാ വിരുദ്ധ നീക്കങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്നു കെ.എ.ടി.എഫ്. സ്‌പെഷല്‍ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. എം.കെ അലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഭാഷാ വിരുദ്ധ നീക്കങ്ങള്‍ അവസാനിപ്പിക്കുക, റദ്ദാക്കിയ ഉത്തരവുകള്‍ പുനഃസ്ഥാപിക്കുക, എല്ലാ അധ്യാപകര്‍ക്കും ശമ്പളവും സംരക്ഷണവും ഉറപ്പാക്കുക, പാഠ പുസ്തക-യൂനിഫോം വിതരണം ഉടന്‍ പൂര്‍ത്തിയാക്കുക,  അറബിക് യൂനിവേഴ്‌സിറ്റി യാഥാര്‍ഥ്യമാക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സെപ്റ്റംബര്‍ 28ന് ഡി.ഇ.ഒ ഓഫിസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്താനും യോഗം തീരുമാനിച്ചു. കാസര്‍കോട് ഡി.ഇ.ഒ ഓഫിസ് ധര്‍ണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറും കാഞ്ഞങ്ങാട് ഡി. ഇ .ഒ ഓഫിസ് ധര്‍ണ മുസ് ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീനും ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് പി മൂസക്കുട്ടി അധ്യക്ഷനായി.  മാഹി ചെര്‍ക്കള, യഹ്യാ ഖാന്‍ മഞ്ചേശ്വരം, അബ്ദുല്‍ ഗഫൂര്‍ നെല്ലിക്കുന്ന്, നൗഫല്‍ ഹുദവി, അന്‍ഫസ് നെന്മുണ്ട, പൈക്ക മുഹമ്മദലി, അന്‍വര്‍ അബ്ദുല്ല, സുലൈമാന്‍, അജില്‍ കുമാര്‍, ഇബ്രാഹിം, അലി അക്ബര്‍, മുഹമ്മദ് വടകര, സൈദലവി മൊഗ്രാല്‍പുത്തൂര്‍, അഫീസുര്‍ റഹ്മാന്‍ കോളിയടുക്കം സംസാരിച്ചു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  a day ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  a day ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  a day ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  a day ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  a day ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  a day ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  a day ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  a day ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  a day ago