പെരുമ്പട്ട പാലം സമയബന്ധിതമായി പൂര്‍ത്തീകരിക്കും: എം.എല്‍.എ
കുന്നുംകൈ: തേജസ്വിനി പുഴയ്ക്കു കുറുകെ കയ്യൂര്‍ ചീമേനി പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട പെരുമ്പട്ട കുണ്ട്യം കടവിലെ പാലം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് എം രാജഗോപാലന്‍ എം.എല്‍. എ. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് പെരുമ്പട്ട മുനീറുല്‍ ഇസ്ലാം മദ്റസയില്‍ ചേര്‍ന്ന ജനകീയ കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയോരത്ത് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാര്‍ ആരംഭംകുറിച്ചിട്ടുണ്ടെന്നും നടപ്പിലാക്കുന്നതില്‍ ജനകീയ ഇടപെടല്‍ അനിവാര്യമാണന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ബജറ്റില്‍ 9.9 കോടി രൂപയാണ് പാലത്തിനായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. പാലം യാഥാര്‍ഥ്യമായാല്‍ ഇരു പഞ്ചായത്തുകളിലായി നിലവില്‍ സഞ്ചരിക്കുന്നതിനേക്കാള് ഏഴ് കിലോമീറ്ററോളം യാത്രക്കാര്‍ക്ക് കുറഞ്ഞുകിട്ടും.
വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസീതാ രാജന് അധ്യക്ഷയായി. പാലം കടന്നു പോകുന്ന ഭൂവുടമകളുടെ സമ്മതപ്പത്രം എം.എല്‍.എക്കു കൈമാറി.
കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് പി ശകുന്തള, ജില്ലാ പഞ്ചായത്ത് അംഗം ജോസ് പതാലില്‍, വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അപ്പുക്കുട്ടന്, കെ.പി നാരായണന്, ടി.പി അബ്ദുല്‍ കരീം ഹാജി, പി. കെ ലത്തീഫ്, വാര്‍ഡ് മെമ്പര്‍മാരായ അമ്മിണി ഷാജി, അനു പൂങ്ങോട്, എം.സി സലാം ഹാജി, സുഭാഷ് അറുകര എന്നിവര്‍ സംബന്ധിച്ചു.
ഭാരവാഹികള്‍: ടി.പി അബ്ദുല്‍ ഖരീം ഹാജി (ചെയര്മാന്), കെ.പി നാരായണന് (കണ്‍വീനര്‍), എം.സി സലാം ഹാജി (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."