ഗുരുവിന്റെ ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശം കോണ്‍ഗ്രസിനെന്ന് സുധീരന്‍
കാഞ്ഞങ്ങാട്: ഡി.സി.സി സംഘടിപ്പിച്ച നവോത്ഥാന പദയാത്രയുടെ സമാപന സമ്മേളനം കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന മദ്യ നയം അട്ടിമറിക്കുന്ന സി.പി.എമ്മിനെ നാരായണ ഗുരുവിന്റെ ആശയങ്ങള്‍ക്കു വേണ്ടി നില കൊള്ളുന്ന പാര്‍ട്ടിയായികണക്കാക്കാന്‍ എങ്ങിനെ സാധിക്കുമെന്നു സുധീരന്‍ ചോദിച്ചു.
സ്വാതന്ത്ര്യ സമരവും സാമൂഹിക പരിഷ്‌ക്കരണ സമരങ്ങളും ഒരു പോലെ കൊണ്ടു നടന്ന കോണ്‍ഗ്രസിനു തന്നെയാണു നവോത്ഥാന നായകനായ നാരായണ ഗുരുവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള കൂടുതല്‍ അവകാശമെന്നും സുധീരന്‍ കൂട്ടി ചേര്‍ത്തു.
ഡി.സി.സി പ്രസിഡന്റ് അഡ്വ.സി.കെ ശ്രീധരന്‍ അധ്യക്ഷനായി. കെ.പി.സി.സി ജന.സെക്രട്ടറിമാരായ കെ.പി കുഞ്ഞിക്കണ്ണന്‍, കെ നീലകണ്ഠന്‍, സജീവ് ജോസഫ്, കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ പി ഗംഗാധരന്‍ നായര്‍, അഡ്വ.എം.സി ജോസ്, ടി സിദ്ദീഖ്എ,ഡി.സി.സി സെക്രട്ടറി പി.വി സുരേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
തൃക്കരിപ്പൂരില്‍ നിന്നു ആരംഭിച്ച തെക്കന്‍ മേഖല പദയാത്രയുടെ ഉദ്ഘാടനം ജാഥാ ക്യാപ്ടനും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.പി കുഞ്ഞിക്കണ്ണനു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി.വി.കോരന്‍ പതാക കൈമാറി നിര്‍വഹിച്ചു. ബസ് സ്റ്റാന്‍ഡ് പരിസരത്തു നടന്ന ഉദ്ഘാടന ചടങ്ങില്‍ ഡി.സി.സി വൈസ് പ്രസിഡന്റ് പി.കെ ഫൈസല്‍ അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റുമാരായ പി.ജി ദേവ്, കെ.കെ രാജേന്ദ്രന്‍, സെക്രട്ടറിമാരായ മാമുനി വിജയന്‍, കെ.വി സുധാകരന്‍, ടോമി പ്ലാച്ചേരി, എം അസിനാര്‍, സെബാസ്റ്റ്യന്‍ പതാലില്‍, ഹരീഷ് പി നായര്‍, കെ.പി പ്രകാശന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ശാന്തമ്മ ഫിലിപ്പ്, ബ്ലോക്ക് പ്രസിഡന്റുമാരായ പി കുഞ്ഞിക്കണ്ണന്‍, എം രാധാകൃഷ്ണന്‍ നായര്‍, ബാബു കദളിമറ്റം, ഡി.വി ബാലകൃഷ്ണന്‍, സേവാദള്‍ ജില്ലാ ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, ദലിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം പി.വി പത്മജ, കെ.വി ഗംഗാധരന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."