'വര്‍ഗീയ ധ്രുവീകരണത്തിനെതിരേ മാധ്യമങ്ങള്‍ ഒന്നിക്കണം'
കോഴിക്കോട്: സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ മാധ്യമങ്ങള്‍ ഒന്നിക്കണമെന്ന് മുജാഹിദ് സ്റ്റുഡന്‍സ് മൂവ്മെന്റ് ജില്ലാ സമിതി ഫ്രാന്‍സിസ് റോഡ് യുവസാഹിതിയില് സംഘടിപ്പിച്ച മീഡിയ ശില്പശാല അഭിപ്രായപെട്ടു. വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ ഭാഗമായി നവംബര്‍ ആറിന് വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം സ്കൂളില്‍ സംഘടിപ്പിക്കുന്ന ജില്ലാ ഹയര്‍ സെക്കന്‍ഡറി സമ്മേളനത്തോടനുബന്ധിച്ചാണ് ശില്പശാല നടത്തിയത്.
ചടങ്ങില്‍ എം.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് സി.വി അസീല്‍ അധ്യക്ഷാനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പിനസീഫ് ഉദ്ഘാടനം ചെയ്തു. സുപ്രഭാതം എക്സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. നസീം അലി, ഫഹീം അത്തോളി എന്നിവര്‍ സംസാരിച്ചു. എം.എസ്.എം ജില്ലാ അസി. സെക്രട്ടറി ഫവാസ് മാവൂര്‍ സ്വാഗതവും ജില്ലാ മീഡിയ കണ്‍വീനര്‍ സി.വി കാബില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."