HOME
DETAILS

കാട് കാണാനെത്തിയവരെ രക്ഷിച്ചത് രാജന്റെ ഇടപെടല്‍

  
backup
September 21 2016 | 23:09 PM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a8%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%b5%e0%b4%b0%e0%b5%86-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7





തൊട്ടില്‍പ്പാലം: 'മലയില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്.... ജാനകിക്കാട് ഭാഗത്ത് വെള്ളത്തിലിറങ്ങിവരോട് ഉടന്‍ കരയ്ക്ക് കയറി രക്ഷപ്പെടാന്‍ പറഞ്ഞോളൂ... കുറെ ആളുകളെ കാണാതായിട്ടുണ്ട്...'
വൈകിട്ട് അഞ്ചോടെ മൊബൈലില്‍ വന്ന സന്ദേശം കേട്ട മരുതോങ്കര ജാനകിക്കാട് ഇക്കോ ടൂറിസം സെന്ററിലെ ടൂറിസ്റ്റ് ഗൈഡ് എ.എം രാജന്‍ പിന്നീട് മറുത്തൊന്നും ആലോചിച്ചില്ല. ഓഫിസില്‍ നിന്ന് കരിങ്കല്‍ പതിച്ച പാതയിലൂടെ 400 മീറ്ററോളം ഓടി. കിതച്ചെത്തിയ രാജന്‍ കണ്ടത് സ്ത്രീകളും കുട്ടികളും അടങ്ങിയ മുപ്പതോളം ആളുകള്‍ വെള്ളത്തില്‍ ഇറങ്ങി നില്‍ക്കുന്ന കാഴ്ചയാണ്. ഒപ്പം അതുവരെ ശാന്തമായി ഒഴുകിയ കടന്തറപ്പുഴയുടെ നിറത്തിന്റെ മാറ്റവും അദ്ദേഹം മനസിലാക്കി. 'എല്ലാവരും കരയ്ക്ക് കയറി രക്ഷപ്പെട്ടോ..' തനിക്കാവുന്ന ശബ്ദത്തില്‍ രാജന്‍ ഫോണില്‍ കേട്ട സന്ദേശം ഉറക്കെ വിളിച്ചു പറഞ്ഞു. കരയ്ക്ക് കയറാത്തവരെ അദ്ദേഹം വലിച്ചു കയറ്റാനൊരുങ്ങവെയാണ് കടന്തറപ്പുഴ രൂപമാറ്റം തുടങ്ങിയത്. മിനിറ്റുകള്‍ക്കകം വെള്ളത്തിന്റെ ഒഴുക്കിനു മാറ്റം വരികയും കലങ്ങുകയും നാലുമീറ്ററോളം കരകവിഞ്ഞൊഴുകുകയും ചെയ്തു. വയനാട് ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് കടന്തറപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ദുരന്ത ദിവസം തലനാരിഴയ്ക്ക് കോഴിക്കോട് സ്വദേശികളായ മുപ്പതോളം പേര്‍ രക്ഷപ്പെട്ട സംഭവം ഞെട്ടലോടെയാണ് ടൂറിസ്റ്റ് ഗൈസ് രാജന്‍ വിവരിച്ചത്. ഒരല്‍പ്പം വൈകിയിരുന്നെങ്കില്‍ ഇവര്‍ക്കൂടി ഉള്‍പ്പെടുന്ന വന്‍ ദുരന്തമായിരുന്നു നാടിനെ നടക്കുമായിരുന്നു. തൊട്ടുതാഴെ പാറക്കെട്ടുകളും കുറ്റിക്കാടുകളും നിറഞ്ഞ മാമ്പാച്ചില്‍ കയമെന്ന വലിയ കയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകടം നടന്ന ഭാഗത്തു നിന്ന് പത്തു കിലോമീറ്റര്‍ അകലെയാണ് ജാനകിക്കാട് സ്ഥിതി ചെയ്യുന്നത്. നാട്ടുകാരുടെ ചതിയന്‍പുഴയായ കടന്തറപ്പുഴയുടെ സ്വഭാവം നന്നായി അറിയുന്ന രാജന്‍ കാട് കാണാനെത്തുന്നവര്‍ക്ക് കനത്ത മുന്നറിയിപ്പ് നല്‍കാറുണ്ട്.
ചിലര്‍ അനുസരിക്കും മറ്റു ചിലര്‍ തങ്ങള്‍ക്ക് നീന്തലമറിയാമെന്നും ചെറിയ ഒഴുക്കുള്ള പുഴയില്‍ എന്തു ഭയപ്പെടാനാണെന്ന് പറയുകയും ചെയ്യും. ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ആറു യുവാക്കളുടെ മരണവാര്‍ത്ത വാര്‍ത്താ മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കം സങ്കതി മനസിലായിട്ടുണ്ടാകുമെന്നും രാജന്‍ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു. ഇദ്ദേഹം മരുതോങ്കര ജാനകിക്കാട് ഇക്കോ ടൂറിസം സെന്ററില്‍ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തു വരാന്‍ തുടങ്ങിയിട്ട് എട്ടു വര്‍ഷമായി. വീനീതയാണ് ഭാര്യ. മക്കള്‍ വിദ്യാര്‍ഥികളായ സിദ്ധാഥ്, തീര്‍ഥ.



.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Kerala
  •  2 months ago
No Image

ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം, പി.പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago
No Image

ഹമാസ് വ്യോമ സേനാ തലവന്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്‌റാഈല്‍

International
  •  2 months ago
No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago