അസ്‌ലം വധക്കേസ്: പ്രതികളെ അറസ്റ്റ് ചെയ്യാതെ ലീഗ് അടങ്ങിനില്‍ക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി
നാദാപുരം: പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ന്നാല്‍ ഉത്തരവാദിത്തം സി.പി.എമ്മിനായിരിക്കുമെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്‌ലിം ലീഗ് അഖിലേന്ത്യാ ട്രഷററുമായ പി.കെ കുഞ്ഞാലിക്കുട്ടി. അസ്‌ലം വധക്കേസിലെ പ്രതികളെ പിടികൂടാത്ത പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് നാദാപുരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരിക്കുന്നവര്‍ നീതി നടപ്പാക്കാന്‍ തയാറാകണമെന്നും അക്രമം നടത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന ഭരണകര്‍ത്താക്കളുടെ നടപടി അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തു നാദാപുരത്തെ സ്ഥിതി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസ്‌ലം വധക്കേസുമായി ബന്ധപ്പെട്ട പ്രതിഷേധ സമരങ്ങള്‍ ലീഗ് സംസ്ഥാന കമ്മിറ്റി ഏറ്റെടുത്തതായും പ്രതികളെ അറസ്റ്റ് ചെയ്യാതെ ലീഗ് അടങ്ങിനില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.എം അക്രമത്തിനെതിരേ ലീഗിന്റെ കൂടെ കോണ്‍ഗ്രസും പ്രക്ഷോഭ രംഗത്തുണ്ടാകുമെന്നും അസ്‌ലം വധക്കേസ് അന്വേഷണത്തില്‍ പൊലിസിന് മൂക്ക് കയറിട്ടതു ആരാണെന്ന് മുഖ്യമന്ത്രി വ്യകതമാക്കണമെന്നും ചടങ്ങില്‍ സംസാരിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി പറഞ്ഞു.
എം.പി സൂപ്പി അധ്യക്ഷനായി. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, എം.സി മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റര്‍, പി. ശാദുലി, സി.കെ സുബൈര്‍, അഹ്മദ് പുന്നക്കല്‍, സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, സാജിദ് നടുവണ്ണൂര്‍, സി.വി.എം വാണിമേല്‍, അഡ്വ. പ്രവീണ്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."