HOME
DETAILS
MAL
കിനാലൂര്‍ മേഖലയില്‍ കൃഷിയിടങ്ങളില്‍ പന്നിശല്യം രൂക്ഷം
backup
September 21 2016 | 23:09 PM
കിനാലൂര്‍: കിനാലൂര്‍ ഏഴുകണ്ടി മേഖലയില്‍ പന്നി ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം കിനാലൂരിലെ നിരവധി കര്‍ഷകരുടെ കൃഷിയാണു സമീപത്തെ കാട്ടില്‍ നിന്ന് ഇറങ്ങിവന്ന പന്നികള്‍ നശിപ്പിച്ചത്.
തുടരെയുള്ള പന്നി ആക്രമണത്തില്‍ പ്രതിഷേധിച്ചു കര്‍ഷകര്‍ നിരവധി തവണ അതികൃതര്ക്കു മുന്‍പാകെ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നുമായില്ല. വലിയ മുതല്‍ മുടക്കുള്ള വാഴ ഉള്‍പ്പെടെയുള്ള കൃഷിയാണു പന്നികള്‍ നശിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."