HOME
DETAILS
MAL
താമരശ്ശേരിയില്‍ ബൈപ്പാസ് നിര്‍മാണം ഉടന്‍ ആരംഭിക്കണം: വ്യാപാരി വ്യവസായി
backup
September 21 2016 | 23:09 PM
താമരശ്ശേരി: ടൗണില്‍ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ബൈപ്പാസ് നിര്‍മാണം എത്രയും വേഗം ആരംഭിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂനിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡന്റ് പി.സി അഷ്റഫ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് മൂത്തേടത്ത്, എ.വി.എം കബീര്‍, നാരായണന് നായര്‍, അമീര്‍ മുഹമ്മദ് ഷാജി, വി.സി ഹാരിസ്, ഒ. അബ്ദുല്‍ മജീദ്, കെ. സരസ്വതി, പി.വി പ്രസീന, അബ്ദുല്‍ ലത്തീഫ്, നൗഷാദ് ചെമ്പ്ര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."