ആവി പിടിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്യും
പനിയോ,ജലദോഷമോ മൂലം ബുദ്ധിമുട്ടുമ്പോള്‍ നമ്മില്‍ പലരും ആവി പിടിക്കാറുണ്ട്. ഇത് താത്ക്കാലികമായ ആശ്വാസത്തിനും രോഗത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിനും ഉത്തമമാണ്. ആവി പിടിക്കുന്ന മെഷീന്‍ ഉപയോഗിച്ചോ, അല്ലെങ്കില്‍ വെള്ളം ചൂടാക്കിയോ ഒക്കെയാണ് നമ്മള്‍ ആവിപിടിക്കാറ്.നനവുള്ളതും ചൂടുള്ളതുമായ നീരാവി ശ്വസിക്കുന്നതിന്റെ പ്രധാന ഗുണം നാസികാദ്വാരം തുറക്കാന്‍ സഹായിക്കും. മാത്രമല്ല വീര്‍ത്ത രക്തക്കുഴലുകലുകളുടെ അസ്വസ്ഥത അകറ്റുവാനും ആവി പിടിക്കുന്നത് ഏറെ നല്ലതാണ്. കൂടാതെ ആവി പിടിക്കുമ്പോള്‍ നമ്മുടെ ഉള്ളിലേക്കെത്തുന്ന നീരാവി കഫത്തെ നേര്‍ത്തതാകാനും സഹായിക്കും. കൂടുതല്‍ എളുപ്പത്തില്‍ തൊണ്ടയില്‍ നിന്നും മറ്റും നീക്കാന്‍ അനുവദിക്കുന്നു. കുറച്ച് സമയത്തേക്ക് എങ്കിലും ചെറിയൊരു ആശ്വാസം നല്‍കാന്‍ ആവി പിടിക്കുന്നത് നല്ലതാണ്.
പക്ഷേ ആവിപിടിക്കുമ്പോള്‍ നമ്മളില്‍ പലരും ശ്രദ്ധക്കുറവ് മൂലം പല തെറ്റുകളും വരുത്താറുണ്ട്. ഇത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.15 മിനിറ്റില്‍ കൂടുതല്‍ ഒരിക്കലും ആവിപിടിക്കാനായിട്ടിരിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.ദീര്‍ഘനേരം ആവി പിടിക്കുന്നത് മൂക്കിനുള്ളിലെ രോകൂമങ്ങളെ നശിപ്പിക്കാന്‍ കാരണമാകും. പൊടിയും ബാക്ടീരിയുമൊക്കെ ശ്വാസകോശത്തിലേക്ക് പോകാതിരിക്കാന്‍ സഹായിക്കുന്നതാണ് ഈ രോമകൂമങ്ങള്‍. ദീര്‍ഘനേരം ആവി പിടിക്കുന്നത് ഈ രോമകൂമങ്ങളെ നശിപ്പിക്കുകയും ശ്വാസ കോശത്തിലേക്ക് പൊടിയും മറ്റും കയറി പോകാനും കാരണമാകും.
രണ്ടാമത്തെത് കുട്ടികള്‍ ആവി പിടിക്കുന്ന സമയത്ത് അവരുടെ കൂടെയുണ്ടാവണമെന്നാണ്. കാരണം മെഷീനില്‍ നിന്നല്ലാതെ ആവി പിടിക്കുന്ന സമയത്ത് കുട്ടികള്‍ക്ക് പൊള്ളലുകള്‍ ഏല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ചൂട് വെള്ളം വീണ് പൊള്ളുന്നതിനെക്കാള്‍ കൂടുതല്‍ ആഴത്തില്‍ പൊള്ളുന്നത് ഒരു പക്ഷെ ആവി തട്ടുമ്പോഴായിരിക്കാം. ആവി പിടിക്കുമ്പോള്‍ മരുന്നുകള്‍ ഉപയോഗിക്കുന്ന ശീലം ഭൂരിഭാഗം ആളുകള്‍ക്കുമുണ്ട്. സത്യത്തില്‍ ഇത് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്.
ശീലമുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് പല തരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. സൈനസ് പ്രശ്‌നം കാരണം കഫമുണ്ടെങ്കില്‍ അത് മാറ്റാന്‍ വെറും വെള്ളത്തില്‍ ആവി പിടിക്കുന്നത് തന്നെയാണ് നല്ലത് എന്നാണ് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."