HOME
DETAILS
MAL
പഴകിയ ഭക്ഷ്യവസ്തുക്കള്‍: സ്ഥാപനങ്ങള്‍ക്കെതിരേ നടപടി
backup
September 21 2016 | 23:09 PM
വടകര: അഴിയൂര്‍ മേഖലയില്‍ ഭക്ഷണവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കി. ഹോട്ടല്‍, ഇറച്ചിക്കടകള്‍, ബേക്കറി, മത്സ്യവില്പന കേന്ദ്രങ്ങള്‍, കൂള്‍ബാറുകള്‍ തുടങ്ങിയവയും അഴിയൂര്‍ ഹൈസ്കൂള്‍ പരിസരം, കോറോത്ത് റോഡ് എന്നിവിടങ്ങളിലുമാണു പരിശോധന നടന്നത്. ശുചിത്വം പാലിക്കാത്തതും ലൈസന്‍സ് എടുക്കാത്തതുമായ സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഡോ. കെ.കെ നസീര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. സുരേഷ് ബാബു, ജൂനിയര്‍ ഇന്‍സ്പെക്ടര്‍മാരായ എന്‍. അജയകുമാര്‍, പി.പി വസന്ത, ബി. ബിന്ദു പരിശോധനക്കു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."