സാൽമിയ - 'മദ്റസത്തുന്നൂർ' ഫാമിലി ഇഫ്ത്താർ മീറ്റ് സംഘടിപ്പിച്ചു.
കുവൈത്ത് സിറ്റി: സാൽമിയ - 'മദ്റസത്തുന്നൂർ' ഫാമിലി ഇഫ്ത്താർ മീറ്റ് സംഘടിപ്പിച്ചു. സാൽമിയ ഇന്ത്യൻ മോഡൽ സ്കൂൾ ഹാളിൽ വെച്ച് സംഘടിപിച്ച പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരുമടക്കം നിരവധി പേർ പങ്കെടുത്തു. മദ്റസ പ്രിസിപ്പാൾ സൈനുൽ ആബിദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. കെ.ഐ.സി ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ 'ഇഫ്ത്താർ മീറ്റ് ' ഉൽഘാടനം നിർവഹിച്ചു. മെഹബുള്ള മേഖല പ്രസിഡന്റ് അമീൻ മുസ്‌ലിയാർ ചേകനൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഇഫ്‌താർ സംഗമത്തിൽ, കഴിഞ്ഞ അധ്യായന പൊതു പരീക്ഷയിലും വാർഷിക പരീക്ഷയിലും ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡുകൾ കെ.ഐ.സി ചെയർമാൻ ശംസുദ്ധീൻ ഫൈസിയും, കെ.ഐ.സി കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി എന്നിവർ ചേർന്ന് വിതരണം ചെയ്തു. മജ്ലിസുന്നൂർ ആത്മീയ സദസ്സിനും പ്രാർത്ഥനക്കും അമീൻ മുസ്‌ലിയാർ നേത്യത്വം നൽകി.
ഹംസ പയ്യന്നൂർ, ബഷീർ ബാത്ത, ഇസ്മായിൽ ഹുദവി, നാസർ കോഡൂർ, ഹുസ്സൻ കുട്ടി നീറാണി, അബ്ദുൽ മുനീർ പെരുമുഖം ഫൈസൽ കുണ്ടൂർ, ശൈഖ് ബാദുഷ, സലാം പെരുവള്ളൂർ സന്നിദ്ധരായിരുന്നു. മദ്‌റസ മനേജ്മെൻ്റ് ഭാരവാഹികളായ ഫാസിൽ കരുവാരകുണ്ട്,മുസ്തഫ സിറ്റി, സമീർ ചെട്ടിപടി സൈനുൽ ആബിദ്, ഗഫൂർ തിക്കോടി, റസാഖ് കണ്ണൂർ എന്നിവർ ചേർന്ന് പരിപാടികൾ ഏകോപിച്ചു.
മദ്‌റസ പ്രസിഡന്റ് അഷ്‌റഫ് സൽവ സ്വാഗതവും ട്രഷറർ അഫ്താബ് മുഹമ്മദ് നന്ദിയും പറഞ്ഞു.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."