ചേന്ദമംഗല്ലൂര്‍ ഗ്രാമം കാര്‍ഷിക സംസ്കാരത്തിലേക്ക്
മുക്കം: ഒതയമംഗലം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ഗ്രാമീണ 'ത്തിന്റെ തുടര്‍ച്ചയായി നെല്‍വയല്‍ തിരിച്ചുപിടിച്ച് ചേന്ദമംഗല്ലൂര്‍ ഗ്രാമം കാര്‍ഷിക സംസ്കാരം തിരിച്ചുപിടിക്കാനൊരുങ്ങുന്നു.
പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ കടാമ്പള്ളി കുളത്തിനടത്തുള്ള കെ.ടി മുര്‍ഷിദിന്റെ ഉടമസ്ഥതയിലുള്ള കമുകുകള്‍ വെട്ടിമാറ്റിയാണ് നെല്‍കൃഷിക്കായി നിലം ഒരുക്കിയത്. ചടങ്ങ് ജോര്‍ജ് എം. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുക്കം മുനിസിപ്പാലിറ്റി ചെയര്മാന് വി. കുഞ്ഞന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു.
മുനിസിപ്പാലിറ്റി വൈസ് ചെയര്പേഴ്സന് ഹരീദാ മോയിന്‍കുട്ടി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.ടി ശ്രീധരന്, മഹല്ല് പ്രസിഡന്റ് കെ. സുബൈര്‍, ജയശീലന്‍ പയ്യടി, നെല്കര്ഷകന് പെരുവാട്ടില്‍ കുഞ്ഞന്‍, ബന്ന ചേന്ദമംഗല്ലൂര്‍, റഫീഖ് ചെറുകാരി, കെ.ടി മുര്‍ഷിദ് സംസാരിച്ചു. ഇ.പി മുഹമ്മദ് അബ്ദുറഹ്മാന്, പി.കെ അബ്ദുറസാഖ്, വി.പി ഹമീദ്, സൈഫുദ്ദീന് കടാമ്പള്ളി, മജീദ് കിളിക്കോട്, ഗോപാലന് കണക്കുപറമ്പ്, എന്‍. ഇംതിയാസ്, ടി. മമ്മദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."