'ഇരകളുമായി ചര്‍ച്ച നടത്താതെ വിജ്ഞാപനമിറക്കുന്നത് അന്യായം'
കോട്ടക്കല്‍: ജില്ലയില്‍ ദേശീയപാത വികസനത്തിനായി ഇരകളുമായി ചര്‍ച്ച നടത്താതെ സ്ഥലമെടുക്കുന്നതിനുള്ള നാലാമതു വിജ്ഞാപനം അന്യായമാണെന്നും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ നേതൃസമിതി.
45 മീറ്റര്‍ സ്ഥലമെടുപ്പ് ജില്ലയില്‍ കാല്‍ലക്ഷത്തിലധികം ജനങ്ങളെ ബാധിക്കും. 5,561 കെട്ടിടങ്ങളും തകരും. ഇവയില്‍ ഭൂരിഭാഗവും വീടുകളാണ്. 30 മീറ്റര്‍ സ്ഥലമെടുത്ത് ആറുവരിപ്പാത പണിതാല്‍ 1,500 പേരെ മാത്രമേ ബാധിക്കൂ. അഞ്ഞൂറോളം കെട്ടിടങ്ങള്‍ മാത്രം പൊളിച്ചുനീക്കിയാല്‍ മതിയാകും. ഈ വസ്തുതകള്‍ പരിഗണിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ കണ്‍വീനര്‍ അബുല്ലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. വി.പി ഉസ്മാന് ഹാജി അധ്യക്ഷനായി. പി.കെ പ്രദീപ് മേനോന്, വിശ്വനാഥന് പാലപ്പെട്ടി, ഷൈലോക്ക് വെളിയങ്കോട്, കുഞ്ഞുട്ടി ഐങ്കലം, ഫൈസല്‍ കുറ്റിപ്പുറം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."