ആലുവയില്‍ തെരുവ് നായ ശല്യം രൂക്ഷം; അധികൃതര്‍ക്ക് നിസംഗത
ആലുവ: ആലുവയിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും അധികൃതര്‍ക്ക് നിസംഗത. നഗരത്തിലെ തിരക്കേറിയ പല ഭാഗങ്ങളും തെരുവുനായ്ക്കള്‍ കൈയേറിയ അവസ്ഥയാണ്.
നഗരപ്രദേശങ്ങളിലെ മിക്കസ്ഥലങ്ങളിലും മാലിന്യക്കൂമ്പാരങ്ങള്‍ രൂപപ്പെട്ടതോടെയാണ് തെരുവ് നായ്ക്കള്‍ ഈ ഭാഗങ്ങളില്‍ കൂട്ടമായെത്തിയത്.
നഗരസഭയ്ക്ക് കീഴിലുള്ള കുട്ടികളുടെ പാര്‍ക്കിന് മുന്‍പില്‍ രാപ്പകല്‍ നായ്ക്കളുടെ ശല്യം ശക്തമാണ്. ഈ ഭാഗങ്ങളിലെ ബസ്‌വേകളില്‍ പലതും നായ്ക്കൂട്ടം കൈയേറുന്നതും പതിവായിട്ടുണ്ട്.
മാത്രമല്ല ഇരുചക്ര വാഹനങ്ങള്‍ക്ക് ഏറെ ഭീഷണിയാണ് ഉയര്‍ത്തുന്നത്. വിഷയത്തില്‍ നഗരസഭ അധികൃതര്‍ ഒരു നടപടിയും കൈക്കൊള്ളാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
നിരവധി സന്നദ്ധ സംഘടനകളും തെരുവ് നായ്ക്കളെ പിടികൂടാന്‍ രംഗത്തിറങ്ങുവാന്‍ സന്നദ്ധത അറിയിച്ചിട്ടും നഗരസഭ അധികൃതര്‍ സഹകരിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."