HOME
DETAILS
MAL
'നിര്‍ത്തൂ വെറുപ്പിന്റെ രാഷ്ട്രീയം' പ്രചരണ ജാഥക്ക് ഇന്ന് തുടക്കം
backup
September 22 2016 | 01:09 AM
കൊച്ചി: 'നിര്‍ത്തൂ വെറുപ്പിന്റെ രാഷ്ട്രീയം' എന്ന പ്രമേയവുമായി പോപ്പുലര്‍ ഫ്രണ്ട് നടത്തിവരുന്ന ദേശീയ ക്യാംപയിന്റെ ഭാഗമായി ഇന്ന് ജില്ലയില്‍ വാഹന പ്രചരണജാഥ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മൂവാറ്റുപുഴ മേഖലയില്‍ നിന്നും ആരംഭിക്കുന്ന ജാഥ 29ന് പള്ളുരുത്തിയില്‍ സമാപിക്കും. ദേശീയ ക്യാംപയിന് കന്യാകുമാരിയില്‍ നിന്നും കഴിഞ്ഞ ഒന്നിന് ആരംഭിച്ചു.
30ന് ഡല്‍ഹിയില്‍ സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പ്രൊഫസര്‍ വി.എം അന്‍വര്‍ സാദത്ത്, സെക്രട്ടറി കെ എ അഫ്സല്, ഷെമീര്‍ ഉമ്മര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."