റയോണ്‍സ് ഭൂമിയില്‍ എയിംസ്: പരിശോധിക്കാമെന്ന് കേന്ദ്രം
പെരുമ്പാവൂര്‍: കേരളത്തില്‍ ആരംഭം കുറിക്കാന്‍ ഒരുങ്ങുന്ന ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് (എയിംസ്) പദ്ധതി പെരുമ്പാവൂരില്‍ കൊണ്ടുവരാന്‍ എം.എല്‍.എ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി നല്‍കിയ നിവേദനത്തിന് കേന്ദ്രത്തിന്റെ അനുകൂല മറുപടി.
ട്രാവന്‍കൂര്‍ റയോണ്‍സ് ഭൂമിയില്‍ എയിംസ് സംരഭം ആരംഭിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ വേണ്ട പ്രാധാന്യം നല്‍കി പരിശോധിക്കാമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജഗദ് പ്രകാശ് നാടാ എം.എല്‍.എക്ക് അയച്ച മറുപടികത്തില്‍ വ്യക്തമാക്കുന്നു.
പെരുമ്പാവൂരിനെ കൂടാതെ ഇതു സംബന്ധിച്ച നാല് അപേക്ഷകള്‍കൂടി കേരളത്തില്‍നിന്നും ലഭിച്ചിട്ടുണ്ട്. ഇവയില്‍ കൂടുതല്‍ സൗകര്യപ്രതമായ സ്ഥലം ഏതെന്ന് കണ്ടത്തിയ ശേഷമായിരിക്കും അവസാന തീരുമാനം.
സര്‍ക്കാര്‍ ഏറ്റെടുത്ത ട്രായന്‍കൂര്‍ റയോണ്‍സിലെ 65 ഏക്കര്‍ ഭൂമിയില്‍ 50 ഏക്കര്‍ സ്ഥലമാണ് ഇതിനായി പെരുമ്പാവൂരില്‍ നിന്നും നിര്‍ദ്ദേശിട്ടുള്ളത്.
ഇവിടെനിന്ന് 12 കിലോമീറ്റര്‍ മാത്രം ദൂരമുള്ള നെടുമ്പാശേരി രാജ്യാന്തര വിമാനതാവളത്തിന്റെയും വളര്‍ന്നുകൊണ്ടിരിക്കുന്ന കൊച്ചി നകരത്തിന്റെയും സാന്നിധ്യം എയിംസ് പദ്ധതിയെ പെരുമ്പാവൂരിലേക്ക് ആകര്‍ക്ഷിക്കും എന്നാണ് എം.എല്‍.എയുടെയും പൊതുപ്രവര്‍ത്തകരുടെയും വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."