HOME
DETAILS
MAL
എ.എ.പി എം.എല്‍.എ സോംനാഥ് ഭാരതി അറസ്റ്റില്‍
backup
September 22 2016 | 07:09 AM
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി മാളവ്യ നഗര്‍ എംഎല്‍എയായ സോംനാഥ് ഭാരതിയെണ് ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി എയിംസ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ കയ്യേറ്റം ചെയ്‌തെന്ന കുറ്റത്തിനാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
എയിംസിലെ സുരക്ഷാ ജീവനക്കാരോട് മോശമായി പെരുമാറിയതിന് ആ മാസം ആദ്യം പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഡല്ഡഹിയിലെ ഹൗസ്ഖാസ് പൊലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എയിംസിലെ ചീഫ് സെക്യൂരിറ്റി ഓഫിസറായ ആര്‍.എസ് റാവത്ത് ആണ് പരാതി നല്‍കിയത്.
സെപ്തംബര്‍ 9 നാണ് കേസിനാസ്പദമായ സംഭവമെന്ന് ആശുപ്രതി അധികൃതര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."