HOME
DETAILS
MAL
നിയമസഭാ സമ്മേളനം 26 നു തുടങ്ങും; മൂന്ന് പ്രധാന ബില്ലുകള്‍ അവതരിപ്പിക്കും
backup
September 22 2016 | 10:09 AM
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം 26 നു തുടങ്ങും.
29 ദിവസം സമ്മേളനം നീണ്ടുനില്‍ക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
സഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന മാണി ഗ്രൂപ്പിന്റെ ആവശ്യം ഈ സമ്മേളനത്തില്‍തന്നെ അംഗീകരിക്കും. മുന്‍നിരയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ബിജെപി നേതാവ് ഒ രാജഗോപാലിനും നടുവിലായിരിക്കും മാണിയുടെ ഇരിപ്പിടം.
മൂന്ന് പ്രധാന ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കും.
2006 ലെ കേരളാ ദേവസ്വം ഭേതഗതി റിക്രൂട്ട്‌മെന്റ് ബില്ലും കേരളാ അടിസ്ഥാന സൗകര്യ നിക്ഷേപകനിധി ബില്ലും സഭാ സമ്മേളനത്തില്‍ വരും.
നെല്‍വയല്‍- തണ്ണീര്‍ത്തട നിയമ ഭേതഗതി ബില്ലും സമ്മേളനത്തില്‍ അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."