മാസങ്ങളായി ശമ്പളമില്ല: സഊദിയില്‍ സ്വകാര്യ ആശുപത്രി ഡോക്റ്റര്‍മാര്‍ സമരത്തില്‍
ദമാം: മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്റ്റര്‍മാരടങ്ങുന്ന ജീവനക്കാര്‍ സമരത്തില്‍. കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ് മൂന്നു മാസത്തിലധികമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സമര രംഗത്തേക്കിറങ്ങിയത്. നിരവധി തവണ ആശുപത്രി മേലധികാരികളോട് വിഷയം ഉന്നയിച്ചിട്ടും യാതൊരു വിധ നടപടിയും ഉണ്ടാകാത്തതിന്റെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മുതല്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കാതെ മെഡിക്കല്‍ സംഘം വിട്ടു നിന്നത്.
ശമ്പളമില്ലാതെ ദുരിതത്തിലായ ഡോക്ടര്‍മാരും നഴ്‌സുമാരും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പ്രതിഷേധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആശുപത്രി ജീവനക്കാര്‍ ആശുപത്രി പരിസരത്തു തടിച്ചു കൂടിയിരുന്നു. ആശുപത്രി അധികൃതര്‍ ഇവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, തൊഴില്‍ മന്ത്രാലയം ഇടപെട്ടു തങ്ങളുടെ കുടിശ്ശികയുള്ള വേതനം ലഭിക്കാന്‍ നടപടികള്‍ ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.
600 ജീവനക്കാരില്‍ അധികമുള്ള ആശുപത്രി ജീവനക്കാരില്‍ ഭൂരിഭാഗവും അറബ് വംശജരാണ്.ആശുപത്രി മേലധികാരികളുടെ തര്‍ക്കത്തെ തുടര്‍ന്നാണ് ശമ്പളം താളം തെറ്റിയതെന്നാണ് വിശദീകരണം. നേരത്തെയും ഇതേ മാനേജ്‌മെന്റിന് കീഴിലുള്ള സഹ സ്ഥാപനത്തിലും തൊഴില്‍ സാമ്പത്തിക പ്രതി സന്ധി ഉടലെടുത്തിരുന്നു. പിന്നീട് എംബസികളുടെയും ഉന്നത അധികൃതരുടെയും ഇടപെടലിനെ തുടര്‍ന്ന് പലരും നാട്ടില്‍ക്ക് മടങ്ങുകയും ചെയ്തിരുന്നു. നിലവിലെ അവസ്ഥയും ബന്ധപ്പെട്ട അദ്ധികാരികളുടെ മധ്യസ്ഥതയില്‍ പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."