ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശാന്തന ഗൗഡര്‍ ചുമതലയേറ്റു
തിരുവനന്തപുരം: കേരള ഹൈക്കോടതിയിലെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശാന്തനഗൗഡര്‍ മോഹന്‍ മല്ലികാര്ജുന്ഗൗഡ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.
രാജ്ഭവനില്‍ ഇന്നലെ രാവിലെ ഒന്പതിനു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മന്ത്രിമാരായ ഇ.പി. ജയരാജന്, ഇ. ചന്ദ്രശേഖരന്, രാമചന്ദ്രന് കടന്നപ്പള്ളി, എ.കെ.ബാലന്, കടകംപള്ളി സുരേന്ദ്രന്, പ്രൊഫ. സി.രവീന്ദ്രനാഥ്, ജെ. മേഴ്സിക്കുട്ടിഅമ്മ, കെ.കെ.ശൈലജ, മാത്യു ടി. തോമസ്, ഡോ. എ. സമ്പത്ത് എം.പി, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, ജഡ്ജിമാര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അശോക് ഭൂഷണിനെ സുപ്രിംകോടതി ജഡ്ജിയായി നിയമിച്ചതിനെ തുടര്‍ന്നാണു കര്‍ണാടക ഹൈക്കോടതി ജസ്റ്റിസായിരുന്ന ശാന്തനഗൗഡറെ ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചത്.
1980ല്‍ നിയമബിരുദം നേടിയ മോഹന്‍ എം.ശാന്തന ഗൗഡര്‍ 2003ലാണ് കര്‍ണാടക ഹൈക്കോടതിയില്‍ അഡിഷണല്‍ ജഡ്ജിയായത്. 2004ല്‍ സ്ഥിരം ജഡ്ജിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."