ചൈനയില്‍ അഭിഭാഷകന് 12 വര്‍ഷം തടവ്
ബെയ്ജിങ്: മനുഷ്യാവകാശ സംഘടനകളുടെ പ്രക്ഷോഭങ്ങളെ പിന്തുണച്ചിരുന്ന അഭിഭാഷകന് ചൈനയില്‍ തടവുശിക്ഷ. ചൈനയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍കൂടിയായ ക്‌സിയ ലിന്‍ ആണ് ശിക്ഷിക്കപ്പെട്ടത്. ഇദ്ദേഹത്തിന് 12 വര്‍ഷത്തെ തടവാണ് ബെയ്ജിങ്ങിലെ കോടതി വിധിച്ചിരിക്കുന്നത്.
2014ലും ഇദ്ദേഹത്തെ പൊലിസ് പിടികൂടിയിരുന്നു. അന്നത്തെ കേസടക്കം വിവിധ കേസുകള്‍ ചുമത്തിയാണ് ഇദ്ദേഹത്തെ ഇപ്പോള്‍ തടവിനു വിധിച്ചിരിക്കുന്നത്. 1,20,000 യുവാന്‍ പിഴയടക്കാനും 3,80,000 യുവാന്‍ ഇദ്ദേഹത്തില്‍ നിന്നു നഷ്ടപരിഹാരമായി ഈടാക്കാനും വിധിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനെതിരേ വിവിധ വഞ്ചനാ കേസുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിലെ ഇരകള്‍ക്കു നല്‍കാനാണ് 3,80,000 യുവാന്‍ നഷ്ടപരിഹാരം ഈടാക്കുന്നത്. മനുഷ്യാവകാശത്തിനു മേലുള്ള മറ്റൊരു കടന്നുകയറ്റമാണ് ഇദ്ദേഹത്തിനെതിരായ ശിക്ഷയെന്നു പ്രതികരിച്ച സംഘടനകള്‍, നടപടിക്കെതിരേ പ്രതിഷേധം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."