52 ഭീകരാക്രമണങ്ങളില്‍ സഊദിയില്‍ കൊല്ലപ്പെട്ടത് 208 പേര്‍
നിസാര്‍ കലയത്ത്
ജിദ്ദ: മൂന്നര ദശകത്തിനിടെ സഊദിയില്‍ 52 ഭീകരാക്രമണങ്ങളില്‍ 208പേര്‍ കൊല്ലപ്പെട്ടതായി സഊദി ആഭ്യന്തര മന്ത്രാലയം. 1,127 പേര്‍ക്ക് പരുക്കേറ്റു. 1979ല്‍ ഇറാന്‍ വിപ്ലവം അരങ്ങേറിയതു മുതലുള്ള 37 വര്‍ഷത്തിനിടെയാണ് ഇത്രയും ഭീകരാക്രമണം നടന്നതായി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്.
എന്നാല്‍ നൂറുകണക്കിന് ഭീകരാക്രമണ പദ്ധതികളെ സുരക്ഷാ വകുപ്പുകള്‍ മുന്‍കൂട്ടി കണ്ടെത്തി പരാജയപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി ഭീകരാക്രമണമുണ്ടായത് 1979ല്‍ വിശുദ്ധ ഹറമിലായിരുന്നു. ഇതില്‍ 26 പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരുക്കേറ്റു. അവസാനമായി നടന്നത് മദീനയിലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഭീകരതയുടെ കെടുതി കൂടുതല്‍ അനുഭവിച്ച രാജ്യങ്ങളിലൊന്നാണ് സഊദി. എന്നാല്‍ ചില രാജ്യാന്തര മാധ്യമങ്ങള്‍ സഊദിയെ ഭീകരതയുമായി ബന്ധിപ്പിച്ച് വ്യാജ പ്രചാരണം നടത്തുകയാണ്. ഭീകര സംഘടനകളുടെ പട്ടിക തയാറാക്കി സഊദി ആഗോള തലത്തില്‍ ഈ മേഖലയില്‍ ശക്തമായ പങ്കാളിത്തം വഹിക്കുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."