കാത്തിരിപ്പിനൊടുവില്‍ ഇറോം ഷര്‍മിളക്ക് ആധാര്‍ കാര്‍ഡായി
ഇംഫാല്‍: നീണ്ട കാത്തിരിപ്പിന് ശേഷം ഇറോം ഷര്‍മിളക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചു. ഇവര്‍ക്ക് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ആധാര്‍ കാര്‍ഡ് നല്‍കാത്തതിനെതിരേ മണിപ്പൂരിലെ സന്നദ്ധ സംഘടനകള്‍ രംഗത്തെത്തിയത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഷര്‍മിളക്ക് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖ ലഭിച്ചത്.
ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ബന്ധപ്പെട്ടവര്‍ താമസസ്ഥലത്തെത്തി ആധാര്‍ കാര്‍ഡിനുള്ള വിവരങ്ങള്‍ ശേഖരിച്ചത്. രണ്ടാഴ്ചകൊണ്ട് ആധാര്‍കാര്‍ഡ് ലഭിച്ച വിവരം ഏറെ സന്തോഷത്തോടെയാണ് ഇറോം അറിയിച്ചത്. 16 വര്‍ഷം മണിപ്പൂരിലെ പട്ടാളത്തിന് പ്രത്യേകാധികാരം നല്കുന്ന അഫ്സ്പ നിയമം എടുത്തു കളയണമെന്നാവശ്യപ്പെട്ട് ഇവര്‍ ജയിലില്‍ അനിശ്ചിതകാല സമരം നടത്തുമ്പോഴായിരുന്നു കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിന് ചരിത്രത്തിലെ നീണ്ട സഹനസമരം അവസാനിപ്പിച്ചത്.
ഇപ്പോള്‍ ഇംഫാല്‍ പട്ടണത്തില്‍ നിന്നും ഏതാനും ദൂരെ പ്രകൃതി ചികിത്സാകേന്ദ്രത്തില്‍ നഷ്ടപ്പെട്ട ശാരീരിക സ്ഥിതി വീണ്ടെടുക്കാനുള്ള ചികിത്സയിലാണവര്‍. അനേകവര്‍ഷം ജയിലില്‍ കിടന്നതുകൊണ്ട് ഏകാന്തതയില്‍ നിന്നുള്ള മോചനം ആശ്വാസം നല്‍കുന്നുണ്ട്.
സന്ദര്‍ശകര്‍ക്ക് ഇപ്പോഴും നിയന്ത്രണമുണ്ടെങ്കിലും കൂടുതല്‍ സംസാരിക്കാനുള്ള പ്രാപ്തി വീണ്ടെടുക്കാന്‍ സമയം എടുക്കുമെന്ന് ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."