HOME
DETAILS
MAL
ഫിഷറീസ് മേഖലയില്‍ ഉപഗ്രഹ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും: മന്ത്രി
backup
September 22 2016 | 20:09 PM
തിരുവനന്തപുരം: ഉപഗ്രഹ ഡാറ്റയുടെ സഹായത്തോടെ കടലില്‍ മത്സ്യസമ്പത്തു കൂടിയ മേഖലകള്‍ മത്സ്യത്തൊഴിലാളികളെ യഥാസമയം മൊബൈലില്‍ അറിയിക്കുന്ന സാങ്കേതികവിദ്യ ഒരുമാസത്തിനുള്ളില്‍ പ്രാവര്‍ത്തികമാവുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.
ഫിഷറീസ്ഹാര്‍ബര്‍ എന്‍ജിനീയറിങ് മേഖലയില്‍ നൂതന ഉപഗ്രഹ സാങ്കേതികവിദ്യകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതു സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന വകുപ്പു മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അപകടത്തില്‍പ്പെടുന്ന ബോട്ടുകളുടേയും മത്സ്യത്തൊഴിലാളികളുടേയും രക്ഷാപ്രവര്‍ത്തനത്തിനും സാറ്റലൈറ്റ് ഡാറ്റ ഉപയോഗിക്കും.
ജിയോ സ്പെഷല്‍ മാപ്പിങ്് ഉപയോഗിച്ചു തുറമുഖങ്ങള്‍, മത്സ്യകൃഷി നടക്കുന്ന സ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സംസ്ഥാന ഫിഷറീസ് മാപ്പ് ഒരു വര്‍ഷത്തിനുള്ളില്‍ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."