ആറന്മുളയില് നവംബര്‍ ഒന്നിന് കൃഷിയിറക്കും
ആറന്മുള: തരിശുകിടക്കുന്ന പുഞ്ചയില്‍ കൃഷിയിറക്കുന്നതിനുള്ള നടപടിക്ക് തുടക്കം. വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ തരിശുകിടക്കുന്ന ആറന്മുള പുഞ്ചയിലെ നിലമൊരുക്കല്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ആറന്മുള ചൂരക്കുന്ന് നടുവാടി ഏലായിലാണ് ആദ്യകാല കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും പുതുതലമുറയെയും സാക്ഷിനിര്‍ത്തി മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
നവംബര്‍ ഒന്നിന് ആറന്മുള പുഞ്ചയില്‍ നെല്വിത്തെറിയും. രണ്ട് പതിറ്റാണ്ടായി തരിശുകിടക്കുന്ന ആറന്മുള പുഞ്ചയിലെ 56 ഹെക്ടര്‍ സ്ഥലത്താണ് ആദ്യഘട്ടത്തില്‍ കൃഷിയിറക്കുക. കേരളത്തില്‍ അഞ്ചുവര്‍ഷം കൊണ്ട് മൂന്നുലക്ഷം ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി വ്യാപിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇന്നലെ രാവിലെ എട്ടിന് ആറന്മുള സത്രത്തിലെത്തിയ മന്ത്രി കര്‍ഷകപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് പുഞ്ചയിലേക്കെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."