HOME
DETAILS

എഫ്.ഐ.ആര്‍ അടുത്തമാസത്തോടെ ഓണ്‍ലൈനില്‍ ലഭിക്കും

  
backup
September 22 2016 | 20:09 PM

%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b

കോഴിക്കോട്: സംസ്ഥാനത്ത് പൊലിസ് കേസുകളില്‍ ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടുകള്‍ (എഫ്.ഐ.ആര്‍) അടുത്തമാസത്തോടെ ഓണ്‍ലൈനില്‍ ലഭ്യമാകും. സുപ്രിം കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പുതിയ നീക്കം. ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. ഒക്ടോബര്‍ ആദ്യ വാരം തന്നെ എഫ്.ഐ.ആര്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഓണ്‍ലൈന്‍ വിവരങ്ങള്‍ എത്ര ദിവസത്തേക്കാണ് പ്രസിദ്ധീകരിക്കേണ്ടത് എന്ന കാര്യത്തില്‍ കൂടി തീരുമാനമായാലുടന്‍ എഫ്.ഐ.ആര്‍ ഓണ്‍ലൈനയി നല്‍കും. കേസ് രജിസ്റ്റര്‍ ചെയ്ത്് 24 മണിക്കൂറിനുള്ളിലാണ് വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുക.
ബാല പീഡനം, ലൈംഗിക പീഡനം , ഭീകരാക്രമണം എന്നീ കേസുകളുടെ വിവരങ്ങള്‍ മാത്രം ഓണ്‍ലൈനില്‍ നിന്നും മാറ്റി നിര്‍ത്തും. എല്ലാ സംസ്ഥാനത്തെയും എഫ്.ഐ.ആര്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാനാണ് സുപ്രിം കോടതിയുടെ നിര്‍ദേശം. സംസ്ഥാനത്ത്് പ്രതിവര്‍ഷം ആറു ലക്ഷത്തോളം എഫ.്‌ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്.


ഇത്രയും കേസുകള്‍ അധിക കാലം ഓണ്‍ലൈനില്‍ സൂക്ഷിക്കുക ശ്രമകരമാണ്. വലിയ അളവിലുള്ള ഒരു സെര്‍വര്‍ സ്‌പേസ് ഇതിനാവശ്യമായി വരും. അതിനാലാണ് ഓണ്‍ലൈന്‍ വിവരങ്ങള്‍ എത്ര കാലം സൂക്ഷിക്കണമെന്ന കാര്യത്തില്‍ സംസ്ഥാന പൊലിസ് സേന വിശദീകരണം തേടുന്നത്. എഫ്.ഐ.ആര്‍ ഓണ്‍ലൈനിലാക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ക്കായി പൊലിസ് മേധാവികള്‍ ഐ.ടി മിഷനെ സമീപിച്ചിട്ടുണ്ട്്. ഇതിന്റെ സാധ്യതകളും പരിമിതികളും മനസിലാക്കിയ ശേഷം പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന്് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
സംസ്ഥാനത്തെ മിക്ക പൊലിസ് സ്റ്റേഷനുകളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായതിനാല്‍ പദ്ധതി എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago