ഒരു മുറി നന്നാക്കാനെങ്കിലും സഹായം തേടി ഇബ്രാഹിം
വണ്ടൂര്‍: ഒരു കാറ്റടിച്ചാല്‍ ജീവന് രക്ഷിക്കാന്‍ വേണ്ടി വീടിനു പുറത്തിറങ്ങി നില്ക്കുക മാത്രമേ വണ്ടൂര്‍ പഞ്ചായത്തിലെ പുല്ലുപറമ്പ് മേത്തമ്പള്ളി ഇബ്രാഹിമിനും ഭാര്യക്കും കഴിയൂ. കാരണം വര്‍ഷങ്ങളായി അറ്റകുറ്റപ്പണി പോലും നടത്താന്‍ കഴിയാത്തതുകൊണ്ടു വീട് ഏതു സമയവും തകര്‍ന്നു വീഴുമെന്നതിനാല്‍.
37 വര്‍ഷം മുമ്പു വാങ്ങിയ മൂന്നര സെന്റിലുള്ള ചെറിയ വീടിലാണു കുടുംബം താമസിക്കുന്ന്. ഇപ്പോള്‍ മഴയില്‍ നിന്നും രക്ഷനേടാന്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വീടിനു മുകളില്‍ തലങ്ങും വിലങ്ങും കെട്ടിയിരിക്കുകയാണ്. കൂടാതെ ചുമരുകള്‍ക്കു പല സ്ഥലത്തും വിള്ളലുകളുണ്ട്. മേല്‍ക്കൂരയിലെ പട്ടികയും കഴുക്കോലുകളും ദ്രവിച്ചു നില്‍ക്കുകയാണ്.ഓട്ടോ ഡ്രൈവറായ ഇബ്രാഹിമിനു രക്തവാതവും വാര്ധഖ്യ സഹജമായ അസുഖങ്ങളും കാരണം ജോലിക്കു പോകാന്‍ കഴിയുന്നില്ല.
എങ്കിലും സഹായത്തിനായി മക്കളോ അടുത്ത ബന്ധുക്കളോ ഇല്ലാത്തതിനാല്‍ രോഗിയായ ഭാര്യയുടെ ചികില്‍സയ്ക്കും നിത്യേനയുള്ള ചെലവിനുമായി ശാരീരിക അസ്വസ്ഥതകള്‍ മാറ്റിവച്ചാണ് ഓട്ടോയുമായി ഇറങ്ങുന്നത്. എ.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ വീടിനു സഹായം ലഭിക്കില്ല.
ഇതിനാല്‍ ഒരു മുറിയെങ്കിലും നന്നാക്കിയെടുക്കാന്‍ സഹായം കിട്ടിയാല്‍ താല്കാലിക പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണ് ഇബ്രാഹിമും കുടുംബവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."