ഭൂമിക്കുത്ത് വലിയ കോളനി ഇനി എന്‍.എസ്.എസ് വിദ്യാര്‍ഥികളുടെ സംരക്ഷണത്തില്‍
കരുളായി: കരുളായി പഞ്ചായത്തിലെ ഭൂമിക്കുത്ത് വലിയ എസ്.സി കോളനി ഇനി എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ പരിപാലിക്കും. അഞ്ചാം വാര്‍ഡിലുള്ള ഈ കോളനി കരുളായി കെ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് യൂനിറ്റാണ് ദത്തെടുത്തിട്ടുള്ളത്.
പിന്നോക്കാവസ്ഥയില്‍ കഴിയുന്ന കോളനിയെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ മുന്നിലെത്തിക്കുകയാണ് വള@ണ്ടിയര്‍മാര്‍ ലക്ഷ്യമിടുന്നത്. വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി അന്‍പതോളം വള@ണ്ടിയര്‍മാര്‍ കോളനിയിലെ ഓരോ വീടും കയറിയിറങ്ങി വിവിര ശേഖരണം പൂര്‍ത്തിയാക്കി. കോളനിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാര്‍ ദത്തെടുക്കല്‍ പ്രഖ്യാപനം നടത്തി.
പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.മനോജ് അധ്യക്ഷനായി. ജെ.രാധാകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസര്‍ എ.പി ദിലീഷ് പദ്ധതി വിശദീകരിച്ചു. കെ.അന്‍സാറുള്ള, എ.ഡി.എസ് ചെയര്‍പേഴ്സണ്‍ ലീലാമ വര്‍ഗീസ്, മഹിള സമഖ്യ സേവിനി അജിത സംസാരിച്ചു. എന്‍.എസ്.എസ് ലീഡര്‍മാരായ ടി.പി ഹാഷില്, മുഹമ്മദ് ഷെമീല്‍, കെ.പി ഷംന റഹ്മാന് എന്നിവര്‍ സര്‍വേക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."