നാട്ടുകാര്‍ രക്ഷിതാക്കളായി; റൈഹാനത്തിന്റെ കൈപിടിച്ചു നടക്കാനിനി നൗഷാദ്
കൊളത്തൂര്‍: തന്റെ വിവാഹ സുദിനത്തില്‍ അനുഗ്രഹിക്കാനും ആശീര്‍വദിക്കാനും അടുത്തെത്തിയവരെ കണ്ടു മണവാട്ടി അത്ഭുതപ്പെട്ടു. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സ്ഥാനത്ത് ആയിരക്കണക്കിനു നാട്ടുകാര്‍. ആരോരുമില്ലാതിരുന്ന തനിക്കും അനിയത്തിമാര്‍ക്കും എല്ലാവരും ഉണ്ടെണ്ടന്നുള്ള തോന്നലായി ഇന്നലെ നടന്ന വിവാഹം.
പലകപ്പറമ്പിലെ പരേതനായ അബ്ദുറസാഖിന്റെയും കാട്ടിപ്പരുത്തി കുല്‍സുവിന്റെയും മക്കളായ മൂന്നു പെണ്‍മക്കള്‍ക്കും തുണയായതു ഗ്രാമവാസികളാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉപ്പയുടെ മരണശേഷം ഉമ്മയേയും കാണാതായതോടെ ഈ മൂന്നു കുട്ടികളും അനാഥരാവുകയായിരുന്നു. കുട്ടികളുടെ അവസ്ഥ മനസിലാക്കിയ പകലപ്പറമ്പ് മുസ്‌ലീം ലീഗ് കമ്മിറ്റി ബൈത്തുറഹ്മ നിര്‍മിച്ചു നല്‍കി. അവിടുന്നിങ്ങോട്ടു ബന്ധുക്കളുടെ സ്ഥാനത്തുനിന്നു നാട്ടുകാര്‍ സംരക്ഷകരായി.
മൂത്തകുട്ടിക്കു വിവാഹപ്രായമെത്തിയപ്പോള്‍ അതിനും നാട്ടുകാര്‍ മുന്നിട്ടിറങ്ങി. ആ മംഗള കര്‍മത്തിന് ഒരു നാടു മുഴുവന്‍ കൈകോര്‍ത്തു. അങ്ങനെ ആദ്യ കുട്ടിയായ റൈഹാനത്തിന്റെ വിവാഹം ആയിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ ഇന്നലെ നടന്നു.
മൂര്‍ക്കനാട് കല്ലുവെട്ടുകുഴി സ്വദേശി ചൂണ്ടണ്ടിക്കാട്ടില്‍ അബ്ദുള്ള മകന്‍ നൗഷാദാണു റൈഹാനത്തിനെ മിന്നുകെട്ടിയത്. പുലാമന്തോള്‍ ആലംപാറ നജാത്ത് യതീംഖാനയിലെ വിദ്യാര്‍ഥികളാണു മൂവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."