തുല്യതാ പഠിതാക്കളുടെ വീഡിയോ ആല്‍ബം 'അക്ഷര തീരം' പ്രകാശനം ചെയ്തു
മലപ്പുറം: പരപ്പനങ്ങാടിയിലെ പത്താംതരം തുല്യത പഠിതാക്കള്‍ നിര്‍മിച്ച വീഡിയോ ആല്‍ബം 'അക്ഷര തീരം' സംസ്ഥാന സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ: പി.എസ് ശ്രീകല പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷനായ ഉമ്മര്‍ അറക്കല്‍, അംഗം സലീം കുരുവമ്പലം, അക്ഷര തീരം രജയിതാവ് ബാവ ഗോള്‍ഡന്‍, ജില്ലാ കോര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ്, കെ.പി വഹീദ, എം. മുഹമ്മദ് ബഷീര്‍ സംസാരിച്ചു.
പൂര്‍ണമായും പഠിതാക്കള്‍ നിര്‍മിച്ച ആല്‍ബം അഞ്ചുമിനുട്ട് ദൈര്‍ഘ്യമുള്ളതാണ്. തുല്യത പഠിതാക്കളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും സന്തോഷങ്ങളും അടങ്ങിയ ആല്‍ബം സംഗീതം നല്‍കിയിരിക്കുന്നത് ഷൗക്കത്ത് ഉള്ളണമാണ്. രചന: ബാവ ഗോള്‍ഡന്‍, പാടിയത് അധ്യാപിക സാജിദ, റഹ്മത്തുള്ള, മുനീര്‍, അരുണ്‍ ശിവന്‍ തുടങ്ങിയവരും പ്രവര്‍ത്തിച്ചു.
പരപ്പനങ്ങാടി എസ്.എന്‍.എം.എച്ച്.എസ്.എസ് കേന്ദ്രത്തിലെ പഠിതാക്കളുടെ സംരംഭമാണ് ആല്‍ബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."